തിരുവനന്തപുരത്ത് വിമാനമിറങ്ങിയത് 1200 പേർ: എല്ലാവരെയും നിരീക്ഷണത്തിലാക്കാൻ തീരുമാനം

Web Desk

തിരുവനന്തപുരം

Posted on March 18, 2020, 2:02 pm

തിരുവനന്തപുരത്ത് വിമാനമിറങ്ങിയ 1200 പേരെ നിരീക്ഷണത്തിലാക്കാൻ തീരുമാനം. ഇവരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് എത്തിക്കുന്നതിനായി 50 ബസുകൾ ഉടൻ ഒരുക്കാനായി മോട്ടോർവാഹന വകുപ്പിന് നിർദേശം നൽകി. അബുദാബി,ദുബായ്,ഷാർജ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളിൽ നിന്നുള്ളയാത്രക്കാരാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയിരിക്കുന്നത്.

കൂടാതെ ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ നല്‍കിയാല്‍ മെഡിക്കല്‍ സ്റ്റോറുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെകെശൈലജ അറിയിച്ചു. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ആരോഗ്യ രംഗത്ത് സംജാതമായിട്ടുള്ള പ്രതിസന്ധി ഘട്ടത്തില്‍ ചില മെഡിക്കല്‍ സ്റ്റോറുകള്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ പനി, ചുമ, ജലദോഷം, തൊണ്ടവേദന എന്നീ രോഗാവസ്ഥകള്‍ക്ക് മരുന്നുകള്‍ നല്‍കി വരുന്നതായി വ്യാപകമായി പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് നടപടി. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നുള്ളതിനാല്‍ ഇത്തരം വ്യാപാരികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് നിര്‍ദേശം നല്‍കിയതായും ആരോഗ്യമന്ത്രി അറിയിച്ചു.

Eng­lish Summary:1200 pas­sen­gers land­ed in thiru­vanan­tha­pu­ram airport

You may also like this video