Web Desk

തൊടുപുഴ

March 25, 2020, 8:29 pm

ഇടുക്കി ജില്ലയിൽ നിരീക്ഷണത്തിൽ 1224 പേർ

Janayugom Online

കൊറോണ വൈറസ് വ്യാപനം തടയുന്നതിൻ്റെ ഭാഗമായി ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 1224 ആയി. ഇന്നലെ മാത്രം 1 14 പേരെ വീടുകളിലും ഒരാളെ ആശുപത്രിയിലും നിരീക്ഷണത്തിലാക്കി.അതേ സമയം ആശുപത്രിയിൽ നേരത്തെ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന 5 പേരിൽ 3 പേരെയും വീടുകളിലേക്ക് മാറ്റി.നിലവിൽ ആശുപത്രിയിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം 3 ആണ്.ഇന്നലെ 14 പേരെയാണ് നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കിയത്. പരിശോധനക്കായി ശേഖരിച്ച സാമ്പിളുകളിൽ 63 പോരിൽ 54 പേരുടെ പരിശോധനാ ഫലവും നെഗറ്റീവാണ്. ഇന്നലെ ശേഖരിച്ച 4 പേരുടെ  സ്രവങ്ങളുടെ ഫലം ഉൾപ്പെടെ 9 പേരുടെ പരിശോധനാ ഫലം ഇനിയും വരാനുണ്ട്.

Eng­lish Summary:1224 peo­ple under obser­va­tion in idukki

You may also like this video