ഇന്ത്യന്‍ ഓയിലില്‍ 129 ഒഴിവ്

Web Desk
Posted on July 18, 2019, 1:37 pm

പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ കീഴിലുള്ള മധ്യപ്രദേശിലെ ഹാല്‍ദിയ റിഫൈനറിയിലേക്ക് ജൂനിയര്‍ എന്‍ജിനിയര്‍ അസിസ്റ്റന്റ് നാല്, ജൂനിയര്‍ ക്വാളിറ്റി കണ്‍ട്രോള്‍ അസിസ്റ്റന്റ് നാല് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ വിഭാഗങ്ങളിലായി 129 ഒഴിവുകളുണ്ട്. ഓണ്‍ലൈനായി അപേക്ഷിക്കണം. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.

പ്രൊഡക്ഷന്‍, പവര്‍ ആന്‍ഡ് യൂട്ടിലിറ്റി, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍, ക്വാളിറ്റി കണ്‍ട്രോള്‍ അസിസ്റ്റന്റ്, ഫയര്‍ ആന്‍ഡ് സേഫ്റ്റി തസ്തികകളിലാണ് അവസരം. പ്രൊഡക്ഷന്‍, പവര്‍ ആന്‍ഡ് യൂട്ടിലിറ്റി, ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഭാഗങ്ങളിലേക്കും ക്വാളിറ്റി കണ്‍ട്രോള്‍ അനലിസ്റ്റ് തസ്തികയിലേക്കും സ്ത്രീകള്‍ക്ക് അപേക്ഷിക്കാനാവില്ല. അപേക്ഷാ ഫീസ് 150 രൂപ. എസ്ബിഐ ഇകളക്ട് സംവിധാനം വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. എസ്‌സി, എസ്ടി വിഭാഗക്കാര്‍ക്കും അംഗപരിമിതര്‍ക്കും അപേക്ഷാ ഫീസില്ല.

അപേക്ഷിക്കേണ്ട വിധം: www.iocl.com എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ അപേക്ഷയില്‍ ഉദ്യോഗാര്‍ഥിയുടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും കൈയൊപ്പും അപ്‌ലോഡ് ചെയ്യണം. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 22. അപേക്ഷയുടെ പ്രിന്റൗട്ട് തപാലില്‍ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് നാല്.