നാഗാലാന്‍ഡിലെ 13 ബൂത്തുകളില്‍ ഇന്ന് റീ-പോളിംഗ്

Web Desk
Posted on March 02, 2018, 9:16 am

കോഹിമ: നാഗാലാന്‍ഡിലെ 13 ബൂത്തുകളില്‍ ഇന്ന് റീ-പോളിംഗ് നടക്കും. താമലു, പേരന്‍, കോഹിമ ടൗണ്‍, ചിസാമി, ഫെക്ക്, മെലൂരി, ടിസിറ്റ്, പുംഗ്റോ കിഫൈര്‍, ലോംഗ്ഹിം ചാരേ എന്നീ മണ്ഡലങ്ങളിലെ ബൂത്തുകളിലാണ് വോട്ടെടുപ്പ്. വിവിധ കാരണങ്ങളാല്‍ വോട്ടെടുപ്പ് തടസപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ന് റീ-പോളിംഗ് ഇന്ന് നടക്കുന്നത്.

ഒമ്പതു മണ്ഡലങ്ങളിലെ 13 ബൂത്തുകളിലായി രാവിലെ ഏഴു മുതല്‍ വൈകുന്നേരം മൂന്നുവരെയാണ് വോട്ടെടുപ്പ് നടക്കുക. സംസ്ഥാനത്തെ 60 നിയമസഭാ മണ്ഡലങ്ങളിലേക്ക് കഴിഞ്ഞ ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്.