സിറിയയില്‍ ഇരട്ട സ്ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു

Web Desk
Posted on May 13, 2018, 2:07 pm

ഡമാസ്കസ്: സിറിയയില്‍ ഉണ്ടായ ഇരട്ട സ്ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ 28 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഇഡ്‌ലിബിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തില്‍ ഒന്‍പതു പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 2011 ൽ ആരംഭിച്ച സിറിയൻ ആഭ്യന്തരയുദ്ധത്തിൽ 3,50,000 പേര് കൊല്ലപ്പെട്ടിട്ടുണ്ട്.