16 July 2024, Tuesday
KSFE Galaxy Chits

നർമദ നദിയിലേക്ക് ബസ് മറിഞ്ഞ് 13 മരണം

Janayugom Webdesk
July 18, 2022 12:13 pm

മധ്യപ്രദേശിലെ ധറിൽ ബസ് നദിയിലേക്കു മറിഞ്ഞ് 13 മരണം. പതിനഞ്ചു പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനം തുടരുകയാണ്. ബസ് പുഴയില്‍ നിന്നും നീക്കം ചെയ്തു. പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.

മഹാരാഷ്ട്ര റോഡ് വെയ്സിന്റെ ബസാണ് അപകടത്തിൽ പെട്ടത്. ഇൻഡോറിൽ നിന്നു പൂനെയിലേക്കു വരികയായിരുന്ന ബസ് കൈവരി തകര്‍ത്ത് നർമദ നദിയിലേക്കു മറിയുകയായിരുന്നു. ബസ് പൂര്‍ണമായും തകര്‍ന്ന് നിലയിലാണ്. ബസില്‍ 50ഓളം പേരുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.

അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

Eng­lish summary;13 dead after bus falls into Nar­ma­da river

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.