23 April 2024, Tuesday

കാബൂളില്‍ ഭീകരാക്രമണം; 13 മരണം, നിരവധി പേര്‍ക്ക് പരിക്ക്

Janayugom Webdesk
കാബൂള്‍
August 26, 2021 8:20 pm

കാബൂളിലെ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം വന്‍ സ്‌ഫോടനം. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്. 13 പേര്‍ മരിച്ചതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും അഫ്ഗാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ മൂന്ന് അമേരിക്കന്‍ സെെനികരും അഫ്ഗാന്‍ പൗരന്മാരും ഉണ്ടെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരെ ആശുപത്രിയിലേക്ക മാറ്റി. കൊല്ലപ്പെട്ടവരില്‍ താലിബാന്‍ തീവ്രവാദികളും കുട്ടിയും ഉള്‍പ്പെടുന്നു.

ചാവേര്‍ ആക്രമണം ആണ് എന്നാണ് പ്രാഥമിക നിഗമനം. ബ്രിട്ടീഷ് സേന നിലയുറപ്പിച്ച ഗേറ്റിന് സമീപം വിമാനത്താവളത്തിന് അകത്തേയ്ക്ക് പ്രവേശിക്കാനായി   നിന്നവര്‍ക്കിടയിലാണ് സ്ഫോടനം നടന്നത്.ഇന്നലെ സ്ഫോടനം നടക്കുമെന്നാണ് കരുതിയിരുന്നത്. ഇത് ശരിവെക്കുന്ന തരത്തിലാണ് ആക്രമണം. രണ്ടാമത്തെ സ്ഫോടനം നടന്നത് കാബൂൾ വിമാനത്താവളത്തിനടുത്തുള്ള ഹോട്ടലിന് മുന്നിലാണെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

ഭീകരാക്രമണമുണ്ടാകുമെന്ന് നേരത്തെ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതുകൊണ്ട് തന്നെ ഗേറ്റ് അടച്ചിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. വിമാനത്താവളത്തിനടുത്ത് വെടിയൊച്ച തുടരുന്നുണ്ട്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സ്ഥിതി വിലയിരുത്തിയതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.