25 April 2024, Thursday

Related news

March 28, 2024
March 20, 2024
March 8, 2024
March 6, 2024
March 2, 2024
February 24, 2024
February 18, 2024
February 13, 2024
February 12, 2024
February 4, 2024

വാഗ്ദാനം പാലിച്ച് സർക്കാർ; സപ്ലൈകോയിൽ 13 ഇനങ്ങൾ ആറ് വർഷം മുമ്പുള്ള വിലയിൽ തന്നെ

Janayugom Webdesk
July 21, 2022 11:19 pm

സപ്ലൈകോയിലെ 13 ഇനം അവശ്യസാധനങ്ങൾക്ക് വില കൂട്ടില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. രാജ്യത്താകെ വിലക്കയറ്റം രൂക്ഷമാകുകയും പായ്ക്കറ്റിലാക്കിയ ഭക്ഷ്യവസ്തുക്കൾക്ക് ജിഎസ്‌ടി ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനിക്കുകയും ചെയ്തിട്ടും, സപ്ലൈകോയിൽ ആറ് വർഷമായി അരിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള 13 സാധനങ്ങൾക്ക് വില കൂടിയിട്ടില്ല. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രികയിലുള്ള വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്. 

കുറുവ അരി, ജയ അരി, മട്ട അരി, പച്ചരി, വെളിച്ചെണ്ണ, പഞ്ചസാര, പരിപ്പ്, വൻപയർ, കടല, ചെറുപയർ, ഉഴുന്ന് പരിപ്പ്, മുളക്, മല്ലി എന്നീ 13 ഇനം നിത്യോപയോഗ സാധനങ്ങളാണ് വിലയിൽ മാറ്റമില്ലാതെ ആറ് വർഷമായി വില്പന നടത്തിവരുന്നത്.
അരി ഉൾപ്പെടെയുള്ളവയ്ക്ക് പൊതുവിപണിയേക്കാൾ 30 മുതൽ 50 ശതമാനം വില കുറവാണ് സപ്ലൈകോയിൽ. ശബരി ഉല്പന്നങ്ങളായ തേയില, മല്ലിപ്പൊടി, മുളക് പൊടി, വെളിച്ചെണ്ണ, പുളി, ഏലം, മഞ്ഞൾപ്പൊടി, ഉപ്പ്, ആട്ട എന്നീ ശബരി ഉല്പന്നങ്ങൾ 20 മുതൽ 30 ശതമാനം വരെ വിലക്കുറവിലാണ് വില്പന നടത്തിയിരുന്നത്. അഞ്ച് ശതമാനം ജിഎസ്‌ടി ഏര്‍പ്പെടുത്തിയതിലൂടെ 25 കോടിയുടെ അധിക ബാധ്യതയാണ് സപ്ലൈകോയിലുണ്ടാകുന്നത്. ഈ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുത്തുകൊണ്ടായിരിക്കും വില വര്‍ധിപ്പിക്കാതെ മുന്നോട്ടുപോകുക. 

Eng­lish Summary:13 items at Sup­ply­Co at the same prices as six years ago
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.