ഇറാക്കില്‍ ഭീകരാക്രമണക്കേസിൽപെട്ട 13 പേരെ തൂക്കിലേറ്റി

ബാഗ്ദാദ്: ഭീകരാക്രമണക്കേസുകളുമായി ബന്ധപ്പെട്ട് ഇറാക്കില്‍ 13 പേരെ തൂക്കിലേറ്റി. വധശിക്ഷ അവസാനിപ്പിക്കണമെന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ ആവശ്യം അവഗണിച്ചാണ് ഇറാക്കിന്റെ നടപടി.
സുരക്ഷാസൈനികര്ക്കെതിരായ ആക്രമണം, കാര്‍ ബോംബ് സ്ഫോടനം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കേസുകളില്‍ കുറ്റക്കാരായവരാണ് തൂക്കിലേറ്റപ്പെട്ടവരില്‍ 11 പേരെന്ന് ഇറാക്കി നീതിന്യായ മന്ത്രാലയം അറിയിച്ചു. തൂക്കിലേറ്റപ്പെട്ട മറ്റു രണ്ടു പേരുടെ കാര്യത്തില്‍ മന്ത്രാലയം വിശദീകരണം നല്‍കിയില്ല.
2003 ജൂണ്‍ 10-ന് ഇറാക്കില്‍ വധശിക്ഷ നല്‍കുന്നത് നിര്‍ത്തിവയ്ക്കപ്പെട്ടിരുന്നു. എന്നാല്‍ 2004 ഓഗസ്റ്റ് 8-ന് പുനസ്ഥാപിച്ചു.