Web Desk

കൊച്ചി

March 17, 2020, 11:20 am

രജിത്തിന് സ്വീകരണം; പതിമൂന്ന് പേർ അറസ്റ്റിൽ, വീടുകളിൽ റെയ്ഡ്

Janayugom Online

കൊറോണ ബാധയുടെ പശ്ചാത്തലത്തിലുള്ള നിയന്ത്രണങ്ങൾ മറികടന്ന് ടി വി ഷോ താരമായ രജിത് കുമാറിന് നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വീകരണം ഒരുക്കിയ സംഭവത്തിൽ പതിനൊന്നു പേർ കൂടി അറസ്റ്റിൽ. രണ്ടു പേർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. എറണാകുളം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായത്. സംഭവത്തിൽ 75 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇവരിൽ അൻപതോളം പേരെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. അതേ സമയം രജിത്ത് കുമാർ ഒളിവിൽ തന്നെയാണ് എന്നാണ് പൊലീസിന്റെ നിഗമനം. രജിത്തിന്റെ ആലുവയിലെയും ആറ്റിങ്ങലിലെയും വീടുകളിൽ പൊലീസ് റെയ്ഡ് നടത്തി.

മത്സരത്തിൽ നിന്ന് പുറത്തായ രജിത്ത് കുമാറിന്റെ നിർദേശപ്രകാരമാണ് സ്വീകരണമൊരുക്കിയതെന്ന് പൊലീസ് പറഞ്ഞു. രജിത്തിന്റെ നിർദേശ പ്രകാരം അദ്ദേഹത്തിന്റെ വിദ്യാർത്ഥികളാണ് സ്വീകരിക്കാനെത്തിയത്. വിദ്യാർത്ഥികൾ പരസ്പരം ബന്ധപ്പെട്ട് വിമാനത്താവളത്തിലേക്ക് എത്തുകയായിരുന്നു. കൊറോണ നിയന്ത്രണമുള്ളതിനാൽ ഒത്തുകൂടരുതെന്ന് നിർദേശിച്ചെങ്കിലും പാലിച്ചില്ല, പൊലീസ് പറഞ്ഞു.

വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് രജിത്തിനെ സ്വീകരിക്കാൻ വരികയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത മുഴുവൻ ആളുകളെയും തിരിച്ചറിയാനുള്ള ശ്രമം പൊലീസ് തുടരുകയാണ്. പരിപാടിക്ക് എത്ര പേരുണ്ടെങ്കിലും അവരെയെല്ലാം അറസ്റ്റ് ചെയ്യാനാണ് പൊലീസിന് നൽകിയിരിക്കുന്ന നിർദേശം. നാടിനാകെ അപമാനം സൃഷ്ടിച്ച ഈ സംഭവം അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്നും സുനിൽ കുമാർ വ്യക്തമാക്കി.

ENGLISH SUMMARY: 13 per­sons arrest­ed for gath­er­ing in kochi airport

YOU MAY ALSO LIKE THIS VIDEO