സംസ്ഥാനത്ത് ഇന്ന് 13 പേർക്ക് കൂടി കോവിഡ് കേസുകൾ സ്ഥിരീകരിച്ചു.കോട്ടയത്ത് ആറ് പേർക്കും, ഇടുക്കിയിൽ നാലു പേർക്കും, പാലക്കാട് മലപ്പുറം കണ്ണൂർ ജില്ലകളിൽ ഓരോത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ അഞ്ചു പേർ തമിഴ്നാട്ടിൽ നിന്ന് വന്നവരാണ്.ഒരാള്‍ വിദേശത്തുനിന്ന്. ആറുപേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ. ഒരാള്‍ക്ക് എങ്ങിനെ രോഗം ബാധിച്ചുവെന്ന് വ്യക്തമല്ലെന്ന് മുഖ്യമന്ത്രി.ഇന്ന് സംസ്ഥാനത്ത് രോഗം ഭേദമായതും 13 പേർക്കാണ്.കണ്ണൂർ ആറ്, കോഴിക്കോട് നാല്, തിരുവനന്തപുരം, പാലക്കാട് മലപ്പുറം ജില്ലകളിൽ ഓരോ ആൾ എന്നിങ്ങനെയാണ് രോഗം ഭേദമായവരുടെ കണക്ക്.കോട്ടയത്തും ഇടുക്കിയിലും രോഗ ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ ഈ രണ്ട് പ്രദേശങ്ങളെയും റെഡ് സോണിൽ ഉൾപ്പെടുത്തി.
സംസ്ഥാനത്ത് ഇത് വരെ 481 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 123 പേർ ചികിത്സയിലാണ്. ആരോഗ്യപ്രവർത്തകർ, അഥിതി തൊഴിലാളികൾ എന്നിങ്ങനെ മുൻഗണനാ ഗ്രൂപ്പിൽ നിന്ന് 875 സാമ്പിളുകൾ പരിശോധിച്ചു. 611 സാമ്പിളുകൾ ഇതിൽ നെഗറ്റീവായി. കൊവിഡ് പരിശോധന വ്യാപകമാക്കും. 3056 സാമ്പിളുകൾ പരിശോധിച്ചു.തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, വയനാട് ജില്ലകളിൽ ആരും നിലവിൽ ചികിത്സയില്ല. തിരുവനന്തപുരത്തു ചികിത്സയിലായിരുന്ന അവസാനത്തെ രോഗിക്ക് കൂടി അസുഖം ഭേദമായി.
കേരളത്തിൽ മെയ് 15 വരെ ഭാഗിക ലോക് ഡൗൺ തുടരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അന്തർ ജില്ലാ, സംസ്ഥാന്തര യാത്രകൾ മേയ് 15 വരെ നിയന്ത്രിക്കണം. സാമൂഹിക അകലം, ഉൾപ്പടെ നിയന്ത്രണങ്ങൾ പാലിച്ചു മാത്രം ഇളവുകൾ. കേരളത്തിന്റെ നിലപാട് കേന്ദ്രത്തെ അറിയിച്ചെന്ന് മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ENGLISH SUMMARY: 13 positive and negative covid cases
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.