24 April 2024, Wednesday

കുടിശിക തീര്‍ക്കുംവരെ വിലക്ക്; 13 സംസ്ഥാനങ്ങള്‍ വൈദ്യുതി പ്രതിസന്ധിയിലേക്ക്

Janayugom Webdesk
ന്യൂഡല്‍ഹി
August 18, 2022 11:03 pm

രാജ്യത്തെ 13 സംസ്ഥാനങ്ങള്‍ ഇരുട്ടിലേക്ക്. നിലയങ്ങള്‍ക്ക് നല്‍കാനുള്ള കുടിശിക തീര്‍ക്കും വരെ വൈദ്യുതി വാങ്ങുന്നതില്‍ നിന്നും വില്‍ക്കുന്നതില്‍ നിന്നും ഈ സംസ്ഥാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. തമിഴ്‌നാട്, തെലങ്കാന, മധ്യപ്രദേശ്, മണിപ്പുര്‍, മിസോറം, ഝാര്‍ഖണ്ഡ്, ബിഹാര്‍, ജമ്മു കശ്മീര്‍, രാജസ്ഥാന്‍, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, ഛത്തീസ്ഗഢ് സംസ്ഥാനങ്ങള്‍ക്കാണ് വിലക്ക്. ഈ സംസ്ഥാനങ്ങളിലെ കൂടുതല്‍ കുടിശികയുള്ള 27 വൈദ്യുതി വിതരണ കമ്പനികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പവര്‍ സിസ്റ്റം ഓപ്പേറഷന്‍ കോര്‍പറേഷന്‍ (പിഒഎസ്ഒസിഒ) നിര്‍ദ്ദേശം നല്‍കി.

ഇന്ത്യന്‍ എനര്‍ജി എക്സ്ചേഞ്ച്, പവര്‍ എക്സ്ചേഞ്ച് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ പവര്‍ എക്സ്ചേഞ്ച് എന്നിവയ്ക്കാണ് നിര്‍ദ്ദേശം നല്‍കിയത്. ഈ സംസ്ഥാനങ്ങള്‍ വൈദ്യുത ഉല്പാദന കമ്പനികള്‍ക്ക് നല്‍കാനുള്ള മൊത്തം കുടിശിക 5,085 കോടിയാണ്. ഇതാദ്യമായാണ് പിഒഎസ്ഒസിഒ ഒരു ഡസനിലധികം സംസ്ഥാനങ്ങൾക്ക് ഒരുമിച്ച് വിലക്ക് ഏര്‍പ്പെടുത്തുന്നത്.

Eng­lish Summary:13 states fac­ing pow­er crisis
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.