May 28, 2023 Sunday

തലശ്ശേരിയിൽ നിന്ന് 13 സ്റ്റീൽ ബോംബുകളും നാടൻ ബോംബുകളും കണ്ടെത്തി

Janayugom Webdesk
January 3, 2020 2:02 pm

കണ്ണൂർ: തലശ്ശേരിയിൽ നിന്ന് 13 സ്റ്റീൽ ബോംബുകളും നാടൻ ബോംബുകളും കണ്ടെത്തി. പൊലീസിന് ലഭിച്ച വിവരത്തെത്തുടർന്ന് ഇന്ന് രാവിലെ ഒൻപതരയോടെ നടത്തിയ പരിശോധനയിലാണ് ബോംബുകൾ കണ്ടെത്തിയത്. കുണ്ടുചിറ അണക്കെട്ടിന് സമീപത്തെ പുഴക്കരയിലെ കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകൾ. രണ്ട് പ്ലാസ്റ്റിക് ബക്കറ്റുകളിൽ ബോംബുകൾ നിറച്ച ശേഷം മുകളിൽ പൂഴി നിറച്ച് വെച്ചിരുന്നു.

Eng­lish Sum­ma­ry: 13 steal bombs found in Thalassery.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.