March 28, 2023 Tuesday

Related news

March 13, 2023
February 26, 2023
February 23, 2023
January 6, 2023
January 6, 2023
December 21, 2022
December 19, 2022
December 11, 2022
November 24, 2022
November 18, 2022

കണ്ണൂരിൽ 13വയസ്സുകാരനെ സ്കൂൾ യൂണിഫോമിൽ കാണാതെയായി

Janayugom Webdesk
കണ്ണൂർ
February 28, 2020 3:46 pm

കൊല്ലത്ത് ഇത്തിക്കര ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ദേവനന്ദയ്ക്ക് പുറകെ കണ്ണൂരിൽ പതിമൂന്നു വയസുകാരനെ കാണാനില്ല. സ്കൂളിലേയ്ക്ക് പോയ കുട്ടിയെയാണ് കാണാതെയത്. സ്കൂൾ യൂണിഫോമിലായിരുന്നു കുട്ടി. പയ്യന്നൂർ സ്വദേശി പി കൃഷ്ണദാസിന്റെയും സാവിത്രയുടെയും മകനായ കൃഷ്ണദാസിനെയാണ് കാണാതായത്.

ഇന്നു രാവിലെ തായിനേരി എസ്എടിഎം ഹയർ സെക്കൻഡറി സ്കൂളിലേയ്ക്ക് പോയതാണ്. കുട്ടി സ്കൂളിൽ എത്താത്തതിനാൽ അധ്യാപകർ വീട്ടിലേയ്ക്കു വിളിച്ച് അന്വേഷിച്ചപ്പോഴയാണ് കാര്യം അറിയുന്നത്. പയ്യന്നൂർ പോലീസിൽ വീട്ടുകാർ പരാതി നൽകി. കടകളിലെയും റെയിൽവേ സ്റ്റേഷനുകളിലെയും മറ്റും സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരുകയാണ്.

ENGLISH SUMMARY: 13 year old boy miss­ing in Kannur

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.