Web Desk

ഫത്തേപുര്‍:

October 25, 2020, 4:26 pm

അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത 13 വയസ്സുകാരൻ പിടിയില്‍

Janayugom Online

ഉത്തര്‍ പ്രദേശില്‍ അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത 13 വയസ്സുകാരൻ പിടിയില്‍. ഫത്തേപൂര്‍ ഖാഗാ പ്രദേശത്തുള്ള ഗ്രാമത്തിലാണ് സംഭവം. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തതായും ആണ്‍കുട്ടിയെ അറസ്റ്റ് ചെയ്തതായും ഖാഗാ എസ്എച്ച്ഒ ആര്‍കെ സിംഗ് പറഞ്ഞു.

ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ വീട്ടില്‍ കളിച്ചു കൊണ്ടിരുന്ന പെണ്‍കുട്ടിയെ ആണ്‍കുട്ടി വിളിച്ചു കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രദേശവാസികള്‍ സംഭവം ഒത്തുതീര്‍പ്പാക്കാൻ ശ്രമിക്കുന്നതിനിടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ആണ്‍കുട്ടിക്കെതിരെ ബലാത്സംഗത്തിനും പൊക്സോ വകുപ്പ് ചുമത്തി കേസെടുത്തു. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയതായും അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.

ENGLISH SUMMARY: 13 year old boy raped 5 year old girl

YOU MAY ALSO LIKE THIS VIDEO