കര്‍ണാടകയില്‍ 13കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ചിത്രദുര്‍ഗയിലാണ് ദാരുണ സംഭവം. ഇസ്സാമുദ്ര ഗ്രാമത്തിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെട്ടത്. വീടിന് സമീപത്തെ ചോളപ്പാടത്ത് നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ഇളയ സഹോദരിയുമായി മാതാപിതാക്കള്‍ ആശുപത്രിയില്‍ പോയതിനാല്‍ 13 വയസുകാരി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അതിനിടെ, പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനായി കുട്ടി സമീപത്തെ ചോളപ്പാടത്തേക്ക് പോവുകയായിരുന്നു.
പിന്നീട് മാതാപിതാക്കള്‍ വീട്ടില്‍ തിരിച്ചെത്തിയിട്ടും പെണ്‍കുട്ടിയെ കണ്ടില്ല. അയല്‍ക്കാരോട് അന്വേഷിച്ചപ്പോഴാണ് കുട്ടി പാടത്തേക്ക് പോയെന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് തിരച്ചില്‍ നടത്തിയപ്പോള്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ പാടത്ത് കണ്ടെത്തുകയായിരുന്നു.
ശരീരമാസകലം പരിക്കേറ്റ നിലയിലായിരുന്നു മൃതദേഹം. മുഖത്തും കഴുത്തിലും മാരകമായ മുറിവുകളുണ്ട്. സംഭവത്തില്‍ പോക്സോ നിയമപ്രകാരമടക്കം കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.
English summary; 13-year-old girl ra ped and killed in Karnataka
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.