June 26, 2022 Sunday

Latest News

June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022

കാമുകന്റെ അടുത്തെത്താൻ സഹായം ചോദിച്ച പതിമൂന്നുകാരിയെ പീഡിപ്പിച്ചു; യുവാക്കൾ അറസ്റ്റിൽ

By Janayugom Webdesk
October 8, 2020

തമിഴ്‌നാട്ടിലുള്ള കാമുകന്റെ അടുത്തെത്താൻ സഹായം ചോദിച്ച പതിമൂന്നുകാരിയെ യാത്രയ്ക്കിടെ പീഡിപ്പിച്ചുവെന്ന കേസിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. പെൺകുട്ടിയെ കാമുകന്റെ താമസസ്ഥലത്ത് നിന്നും കണ്ടെത്തി. കാമുകനെയും അറസ്റ്റ് ചെയ്തു. മണാശ്ശേരി സ്വദേശി മിഥുൻ രാജ് (24), മലയമ്മ സ്വദേശി അഖിത്ത് രാജ് (23), മുക്കം കുറ്റിപ്പാല സ്വദേശി ജോബിൻ (23), തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ കാമരാജ്നഗർ സ്വദേശി ധരണി (22) എന്നിവരാണു പിടിയിലായത്.

പെൺകുട്ടി സമൂഹമാധ്യമങ്ങൾ വഴിയാണ് തമിഴ്‌നാട് സ്വദേശി ധരണിയുമായി പ്രണയത്തിലായത്. മണാശ്ശേരിയിലെ ആശുപത്രിയിൽ വച്ചാണു മിഥുൻരാജിനെ പരിചയപ്പെട്ടത്.

ധരണിയുടെ അടുത്തെത്താൻ മിഥുൻരാജിന്റെ സഹായം തേടി. ഈ മാസം രണ്ടിനു മിഥുൻരാജ് രണ്ടു സുഹൃത്തുക്കൾക്കൊപ്പം കാറുമായെത്തി പെൺകുട്ടിയെ കൊണ്ടു പോയി. മണാശ്ശേരിയിലെ മെഡിക്കൽ കോളജിന്റെ പാർക്കിങ് ഗ്രൗണ്ടിൽ വാഹനം നിർത്തി മിഥുൻരാജ് പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം, ഹൊസൂരിലെ ബസ് സ്റ്റാൻഡിലെത്തിച്ചു കടന്നുകളയുകയായിരുന്നു.

Eng­lish sum­ma­ry; 13 years old girl ra pe d mukkam

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.