October 6, 2022 Thursday

Related news

September 13, 2021
October 27, 2020
June 19, 2020
May 3, 2020
April 12, 2020
April 9, 2020
March 18, 2020
March 5, 2020
March 2, 2020
March 2, 2020

ടിക്‌ടോക്കിൽ സജീവമായിരുന്ന കുട്ടി ആത്മഹത്യയ്ക്ക് തൊട്ടു മുന്‍പുള്ള ദിവസങ്ങളില്‍ വരെ പീഡ നത്തിനിരയായി; 13കാരിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Janayugom Webdesk
കൊല്ലം
March 2, 2020 3:53 pm

എട്ടാം ക്ലാസുകാരിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. പെൺകുട്ടി നിരന്തരം ലൈം ഗിക പീഡ നത്തിനിരയായെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. മരണത്തിന് തൊട്ടു മുന്‍പുള്ള ദിവസങ്ങളില്‍ വരെ കുട്ടി പീഡ നത്തിനിരയായതായാണ് കണ്ടെത്തൽ. ജനുവരി 23നാണ് കടയ്ക്കല്‍ സ്വദേശിനിയും എട്ടാം ക്ലാസുകാരിയുമായ പെൺകുട്ടിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

പഠനത്തിൽ മിടുക്കിയായിരുന്ന കുട്ടിയ്ക്ക് പുറം ലോകവുമായി അധികം ബന്ധമില്ലാതിരുന്നു. എന്നാൽ അമ്മയുടെ ഫോണിൽ ടിക്‌ടോകിലും മറ്റും സജീവമായിരുന്നു. സോഷ്യൽ മീഡിയ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണെന്ന് അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്. ഇതേതുടർന്ന് അമ്മയുടെ ഫോണും പൊലീസ് പരിശോധിച്ചിരുന്നു. സംഭവ ദിവസം സഹോദരിയുമായി പിണങ്ങിയ പെൺകുട്ടിയെ അമ്മുമ്മ വന്ന് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു.

എന്നാല്‍ റിപ്പോര്‍ട്ട് കിട്ടി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പൊലീസ് നടപടി ഉണ്ടാകുന്നില്ലെന്നാണ് മാതാപിതാക്കളുടെ ആരോപണം. സംശയമുള്ളവരെയും ബന്ധുക്കളെയും അടക്കം വിളിച്ചു വരുത്തി തെളിവെടുത്തെന്നാണ് അന്വേഷണ ചുമതലയുള്ള പുനലൂര്‍ ഡിവൈ.എസ്.പി നൽകുന്ന വിശദീകരണം. ഡിഎന്‍എ പരിശോധനയ്ക്കായി സാമ്പിള്‍ അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.