March 23, 2023 Thursday

Related news

September 19, 2022
January 25, 2022
January 21, 2022
January 19, 2022
January 19, 2022
January 19, 2022
January 18, 2022
January 17, 2022
January 17, 2022
January 16, 2022

കൊവിഡ് മരണം 13,000 കടന്നു; രോ​ഗബാധിതരുടെ എണ്ണം 304,900

Janayugom Webdesk
റോം
March 22, 2020 12:30 pm

ലോകമാകെ കൊറോണ വൈറസ് ബാധയെ തുടർന്നുള്ള മരണം 13,000 കടന്നു. മൂന്ന് ലക്ഷത്തോളം പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇറ്റലിയിലാണ്. ഇരുപത്തിനാല് മണിക്കൂറിനിടെ 793 പേരാണ് മരിച്ചത്. ഇറ്റലിയുടെ വടക്കൻ മേഖലയായ ലൊമ്പാർഡിയിൽ മാത്രം മരിച്ചത് 546 പേരാണ്. ഇതേ തുടർന്ന് മേഖലയിൽ  കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. രാജ്യത്ത് ആകെ കൊവിഡ് മരണം 4,825 ആയി ഉയര്‍ന്നു. ഒറ്റദിവസത്തിനിടെ 6500ലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചു. സ്‌പെയിനിലും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. സ്പെയിനിൽ മരണം 1300 കടന്നു. 285 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ഇരുന്നൂറോളം പേർ മരിച്ച ബ്രിട്ടൻ എല്ലാ സ്ഥാപനങ്ങളും പൂട്ടി.

അമേരിക്കയും ജർമനിയും ബെൽജിയവും ഓസ്ട്രേലിയയും കർക്കശ നിലപാടിലേക്ക് നീങ്ങി. ജർമ്മനിയിൽ ഒറ്റ ദിവസം കൊണ്ട് രോഗികളായത് 2500ലേറെ പേരാണ്. ജര്‍മ്മനിയില്‍ 77 ഓളം പേർ മരിച്ചു. അമേരിക്കയിലും ഒറ്റ ദിവസം കൊണ്ട് 6500ലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മരണം 300 കടന്നു. അമേരിക്കയില്‍ കഴിഞ്ഞ ദിവസം 26 പേര്‍ മരിച്ചു. ഏഴു കോടി അമേരിക്കക്കാർ വീടുകളിൽ ഒതുങ്ങിക്കഴിയുകയാണ്. ഇറാനിൽ 1500ലേറെ പേർ മരിച്ചു. സിംഗപ്പൂരിൽ കോവിഡ് ബാധിച്ചു രണ്ടു പേർ മരിച്ചു. ഇതാദ്യമായാണ് സിംഗപ്പൂരിൽ കൊവിഡ് മരണം.

ഏഷ്യന്‍ രാജ്യമായ ഇറാനിലും മരണസംഖ്യ ഉയരുകയാണ്. കഴിഞ്ഞ ദിവസം 123 പേര്‍ മരിച്ചു. മൊത്തം മരണസംഖ്യ 1,556 ആയി ഉയര്‍ന്നു. ബെല്‍ജിയം, നെതര്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ കഴിഞ്ഞ ദിവസം 30 പേര്‍ മരിച്ചു. ഇന്ത്യയില്‍ ഇതുവരെ 380 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നാല് മരണമാണ് റിപ്പോര്‍ട്ട് ചെയതത്. ദക്ഷിണകൊറിയയില്‍ മരണം 102 ആയി ഉയര്‍ന്നു. ബ്രിട്ടനില്‍ പുതിയതായി മൂന്ന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൊത്തം മരണസംഖ്യ 180 ആയി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.