സംസ്ഥാനത്ത് 131 പേര്‍ക്ക് കോവി‍ഡ് രോഗമുക്തി; 151 പുതിയ രോഗികള്‍

Web Desk

തിരുവനന്തപുരം

Posted on July 01, 2020, 6:03 pm

സംസ്ഥാനത്ത് ഇന്ന് 151  പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.. ചികില്‍സയിലായിരുന്ന 131  പേരുടെ പരിശോധന ഫലം നെഗറ്റീവായി.രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര്‍ വിദേശത്ത് നിന്നും 51 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും  വന്നതാണ്. സമ്പര്‍ക്കത്തിലൂടെ 13 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.സംസ്ഥാനത്തെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 124.

പോസ്റ്റീവായവരുടെ ജില്ല തിരിച്ചുളള കണക്ക്; 

തിരുവനന്തപുരം-4

കൊല്ലം-3

പത്തനംത്തിട്ട‑6

ആലപ്പുഴ‑8

കോട്ടയം-4

ഇടുക്കി-1

എറണാകുളം-12

തൃശൂര്‍-18

പാലക്കാട്-17

വയനാട്-3

മലപ്പുറം-34

കണ്ണൂര്‍-27

കോഴിക്കോട്-6

കാസര്‍കോട്-10

തിരുവനന്തപുരം 3, കൊല്ലം 21, പത്തനംതിട്ട 5, ആലപ്പുഴ 9, കോട്ടയം 6, ഇടുക്കി 2, എറണാകുളം 1, തൃശൂര്‍ 16, പാലക്കാട് 11, മലപ്പുറം 12, കോഴിക്കോട് 15, വയനാട് 2, കണ്ണൂര്‍ 13, കാസര്‍കോട് 16, എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.

കഴിഞ്ഞ 24 മണിക്കൂറിടെ 6524 സാംപിളുകള്‍ പരിശോധിച്ചു. ഇതുവരെ 4593 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളത് 2130 പേരാണ്.

187219 പേരാണ് നിരീക്ഷണത്തിലുള്ളത്. 2837 പേര്‍ ആശുപത്രിയിലാണ്. ഇന്ന് 290 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 181780 സാംപിളുകള്‍ ശേഖരിച്ച് പരിശോധിച്ചു. 4042 സാംപിളുകളുടെ പരിശോധനഫലം വരാനുണ്ട്.

ഡ്രീം കേരള

തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചത്തുന്നവരുടെ പുനരധിവാസത്തിന് പദ്ധതി. കേരളത്തിന്റെ സമഗ്ര വികസനത്തില്‍ പ്രവാസികളെ പങ്കാളികളാകും. തിരിച്ചെത്തിയ 143147 പേരില്‍ 52 ശതമാനം ആളുകള്‍ തൊഴില്‍ നഷ്ടപ്പെട്ടവരാണ്. തിരികെ വരുന്ന പ്രവാസികളുടെ പുനരധിവാസവും സംസ്ഥാനത്തിന്റെ വികസനനവും ലക്ഷ്യമിട്ടാണ് പദ്ധതി.

വിദേശത്ത് നിന്നും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും കേരളത്തിലേക്ക് തിരികെ വരുന്ന വിവിധ മേഖലയിലെ വിദ്ഗധരുണ്ട്. ഇവരുടെ കഴിവിനെ സംസ്ഥാനത്തിന്റെ വിവിധ വകുപ്പുകള്‍ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയില്‍ കേരളത്തിന്റെ ഭാവിയെ സംബന്ധിക്കുന്ന കാര്യങ്ങളില്‍ പൊതുജനത്തിന് നിര്‍ദേശവും ആശയവും സമര്‍പ്പിക്കാം.

ആശയം നടപ്പിലാക്കുന്നത് ചർച്ച ചെയ്യാൻ ഹാക്കത്തോൺ നടത്തും. വിദഗ്‌ദ്ധോപദേശം നൽകാൻ യുവ ഐഎഎസ് ഓഫീസർമാരുടെ സമിതിയെ നിയോഗിക്കും. ആശയങ്ങൾ അതത് വകുപ്പുകൾക്ക് വിദഗ്ധ സമിതി നൽകും. ഒരാഴ്ചക്കുള്ളിൽ തീരുമാനമെടുക്കും. മുഖ്യമന്ത്രി ചെയർമാനായ സ്റ്റിയറിങ് കമ്മിറ്റി രൂപീകരിക്കും. പദ്ധതി നടത്തിപ്പിന് ഡോ കെഎം എബ്രഹാം ചെയർമാനായി സമിതിയെ രൂപീകരിക്കും. പദ്ധതി നടത്തിപ്പിന് സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട പദ്ധതികൾ വിർച്വൽ അസംബ്ലിയിൽ അവതരിപ്പിക്കാൻ അവസരം ഒരുക്കും.

 

updat­ing…

ENGLISH SUMMARY: KERALA COVID UPDATES

YOU MAY ALSO LIKE THIS VIDEO