ന്യൂസിലാൻഡിനെതിരായ വനിത ലോക ടീമിൽ ടി 20യിൽ ഇന്ത്യയ്ക്ക് 138/ 8 എന്ന സ്കോർ. ഇന്ന് നടന്ന ഇന്ത്യയുടെ മൂന്നാം മത്സരത്തിൽ ഷഫാലി വർമ്മ ടോപ് ഓർഡറിൽ നൽകിയ മിന്നും തുടക്കത്തിന് ശേഷം ഇന്ത്യയ്ക്ക് വലിയ സ്കോറെന്ന പ്രതീക്ഷയ്ക്കെത്തുയരാൻ കഴിയാതെ പോകുകയായിരുന്നു. കൃത്യമായ ഇടവേളകളിൽ കീവിസ് വിക്കറ്റ് വീഴ്ത്തുമ്പോൾ ഷഫാലി ഒരറ്റത്ത് പിടിച്ചു നിന്നു. 34 പന്തിൽ നിന്ന് നാല് ഫോറും മൂന്ന് സിക്സും പറത്തി 46 റൺസ് നേടിയാണ് ഷഫാലി മടങ്ങിയത്.
9 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 68 റൺസ് നേടിയ ടീം പിന്നെ തുടരെ വിക്കറ്റുകൾ വീണപ്പോൾ 111/7 എന്ന നിലയിൽ ആവുകയായിരുന്നു. അവസാന ഓവറുകളിൽ എട്ടാം വിക്കറ്റ് കൂട്ടുകെട്ട് നേടിയ 22 റൺസ് കൂട്ടുകെട്ടാണ് ഇന്ത്യയുടെ സ്കോർ 133 എന്ന നിലയിലേയ്ക്ക് എത്തിച്ചത്. രണ്ട് വിക്കറ്റ് വീതം വീഴ്ത്തി റോസ് മേരി മെയ്മറും, അമേലിയ കെറും മികവു കാട്ടിയപ്പോൾ, ലീ, സോഫി ഡിവൈൻ, ലെ കാസ്പർക്ക് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ENGLISH SUMMARY: 134 runs target for Newzealand
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.