Monday
25 Mar 2019

ഇന്ത്യയില്‍ 13500 ഗ്രാമങ്ങളില്‍ സ്‌കൂളുകള്‍ ഇല്ല

By: Web Desk | Sunday 16 September 2018 7:58 PM IST


ഇന്ത്യയില്‍ 13500 ഗ്രാമങ്ങളില്‍ സ്‌കൂളുകള്‍ ഇല്ലെന്ന് കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെ കണക്കുകൾ   പുറത്തുവന്നു. 13511 ഗ്രാമങ്ങളില്‍ ആണ് സ്‌കൂളുകള്‍ ഇല്ലാത്തത്. സംസ്ഥാന സര്‍ക്കാരുകളുടെ താല്‍പര്യക്കുറവാണ് ഇതിനുകാരണമെന്ന് അധികൃതര്‍ പറയുന്നു. ഒരു സ്‌കൂള്‍ തട്ടിക്കൂട്ടാനാകാത്ത അത്രകുറഞ്ഞ ജനസംഖ്യയുള്ള ഗ്രാമങ്ങളുമുണ്ട്. മിസോറമാണ് എല്ലാ ഗ്രാമങ്ങളിലും സ്‌കൂള്‍ ഉള്ള ഏക സംസ്ഥാനം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ മെച്ചമാണെങ്കിലും മേഘാലയക്ക് 41 വില്ലേജുകള്‍ക്ക് സകൂളില്ല. ഉത്തര്‍പ്രദേശ് ആണ് ഏറ്റവുംകൂടുതല്‍ സ്‌കൂളില്ലാഗ്രാമങ്ങള്‍ ഉള്ള സംസ്ഥാനം. റിപ്പോര്‍ട്ടില്‍ ഗോവ ഉള്‍പ്പെട്ടിട്ടില്ല. ഗ്രാമവാസികളുടെ മനസ് അധികൃതര്‍ മനസിലാക്കണം. ജീവിതമാര്‍ഗത്തിന് ജോലി കിട്ടാനുള്ള ഫാക്ട്ടറികളാണ് നാട്ടുകാര്‍ കൂടുതല്‍ തേടുന്നത്. ഹൈദരാബാദിലെ ഗ്രാമവികസന ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രഫ.എച്ച്എസ് സോളങ്കി അഭിപ്രായപ്പെട്ടു. മനുഷ്യരുടെ മനസുമാറ്റുകയാണ് ആദ്യം വേണ്ടത്.

Related News