August 14, 2022 Sunday

ഇന്ത്യൻ ബാങ്കിൽ 138 സ്പെഷ്യലിസ്റ്റ് ഓഫീസർ

Janayugom Webdesk
January 30, 2020 2:21 pm

ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പൊതുമേഖലാ ബാങ്കായ ഇന്ത്യൻ ബാങ്ക് വിവിധ കേഡറുകളിലായി അസിസ്റ്റന്റ് മാനേജർ, മാനേജർ, സീനിയർ മാനേജർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്പെഷ്യലിസ്റ്റ് ഓഫീസർ സ്കെയിൽ I, II, III വിഭാഗത്തിൽ പെടുന്ന തസ്തികകളാണിത്. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. മാനേജർ (സെക്യൂരിറ്റി) തസ്തികയിലേക്ക് അഭിമുഖം മാത്രമേ ഉണ്ടാവൂ. ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്.

തസ്തിക, ഒഴിവുകളുടെ എണ്ണം, സംവരണം എന്ന ക്രമത്തിൽ — 1.അസിസ്റ്റന്റ് മാനേജർ ക്രെ ഡിറ്റ്)- 85 (ജനറൽ 35, ഇഡബ്ല്യുഎസ്. 8, ഒബിസി 23, എസ്‌ടി 6, എസ്‌സി. 13)

യോഗ്യത: ബിസിനസ്, മാനേജ്മെന്റ്, ഫിനാൻസ്, ബാങ്കിങ് എന്നീ വിഷയങ്ങളിൽ ഏതിലെ ങ്കിലും രണ്ടുവർഷത്തെ പി. ജി. ബിരുദം അല്ലെങ്കിൽ സി. എ. /ഐസിഡബ്ല്യു എ /സിഎഫ് എ. പ്രായം: 01.07.2019‑ന് 20–30 വയസ്.

2. മാനേജർ (ക്രെഡിറ്റ്) 15 (ജനറൽ 7, ഇഡബ്ല്യുഎസ് 1, ഒബിസി. 4, എസ്‌ടി. 1, എസ്‌സി.2 യോഗ്യത: ബിസിനസ്, മാനേജ്മെന്റ്, ഫിനാൻസ്, ബാങ്കിങ് എന്നീ വിഷയങ്ങളിൽ ഏതിലെങ്കിലും രണ്ടുവർഷത്തെ പി ജി ബിരുദം അല്ലെങ്കിൽ സിഎ / ഐസിഡബ്ല്യുഎ/സി എഫ്എ ബാങ്കുകളിലെ ക്രെഡിറ്റ് വിഭാഗത്തിൽ ഒരുവർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 01.07.2019‑ന് 25–35 വയസ്. — മാനേജർ (സെക്യൂരിറ്റി)- 15 (ജനറൽ 7, ഇഡബ്ല്യുഎസ് 1, ഒ ബിസി 4, എസ്‌ടി. 1, എസ്‌സി.

2) യോഗ്യത: സേനാവിഭാഗങ്ങളിൽ ഏതിലെങ്കിലും കമ്മീഷൻഡ് ഓഫീസർ തസ്തികയിൽ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കിൽ പൊലീസിൽ ഡിവൈഎസ്‌പി തസ്തികയിലോ അർധസൈനിക വിഭാഗങ്ങളിൽ ഡെപ്യൂട്ടി കമാൻഡന്റ് തസ്തികയിലോ അഞ്ചു വർഷത്തിൽ കുറയാതെ പ്രവത്തിപരിചയം. പ്രായം: 01.07.2019‑ന് 25–35 വയസ്. മാനേജർ (ഫോറെക്സ്)-10 (ജനറൽ 5, ഇഡബ്ല്യുഎസ് 1, ഒബിസി 2, എസ്‌ടി. 1, എസ്‌സി. 1). യോഗ്യത: ബിസിനസ്, മാനേജ്മെന്റ്, ഫിനാൻസ്, ബാങ്കിങ് എന്നീ വിഷയങ്ങളിൽ ഏതിലെ ങ്കിലും രണ്ടുവർഷത്തെ പിജി ബിരുദം അല്ലെങ്കിൽ സിഎ./ ഐസിഡബ്ല്യുഎ/സിഎഫ്എ ബാങ്കുകളിലെ ക്രെഡിറ്റ് വിഭാഗത്തിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 01.07.2019ന് 25–35 വയസ് | മാനേജർ ലീഗൽ‑2 (ജനറൽ 1, ഒബിസി 1) — യോഗ്യത: നിയമബിരുദം. അഭിഭാഷകനായോ ബാങ്കുകളിലെ ലീഗൽ ഓഫീസറായോ മൂന്നു വർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 01.07.2019‑ന് 25–35 വയസ്.

മാനേജർ (ഡീലർ)- 5 (ജനറൽ 2, ഇഡബ്ല്യുഎസ് 1, ഒബിസി 1, എസ്‌സി. 1) യോഗ്യത: ബിസിനസ്, മാനേജ്മെന്റ്, ഫിനാൻസ്, ബാങ്കിങ് എന്നീ വിഷയങ്ങളിൽ ഏതിലെ ങ്കിലും രണ്ടു വർഷത്തെ പി ജി ബിരുദം അല്ലെങ്കിൽ സിഎ/ ഐസിഡബ്ല്യുഎ /സിഎഫ്എ ബാങ്കുകളിലെ ക്രഡിറ്റ് വിഭാഗത്തിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 01.07.2019ന് 25–35 വയസ്. മാനേജർ (റിസ്ക് മാനേജ്മെന്റ്)-5 (ജനറൽ 3, ഒബിസി 1, എസ്‌സി 1) യോഗ്യത: ബിസിനസ്, മാനേജ്മെന്റ്, ഫിനാൻസ്, ബാങ്കിങ് എന്നീ വിഷയങ്ങളിൽ ഏതിലെ ങ്കിലും രണ്ടുവർഷത്തെ പി ജി ബിരുദം അല്ലെങ്കിൽ സിഎ/ ഐസിഡബ്ല്യുഎ. /സിഎഫ്എ ബാങ്കുകളിലെ ക്രെഡിറ്റ് വിഭാഗ ത്തിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം. സീനിയർ മാനേജർ (റിസ്ക് മാനേജ്മെന്റ്)-1 (ജനറൽ) യോഗ്യത: ബിസിനസ്, മാനേജ്മെന്റ്, ഫിനാൻസ്, ബാങ്കിങ് എന്നീ വിഷയങ്ങളിൽ ഏതിലെ ങ്കിലും രണ്ടുവർഷത്തെ പിജി ബിരുദം അല്ലെങ്കിൽ സിഎ/ ഐസിഡബ്ല്യുഎ/സിഎഫ്എ ബാങ്കുകളിലെ ക്രഡിറ്റ് വിഭാഗത്തിൽ മൂന്നുവർഷത്തെ പ്രവൃത്തിപരിചയം. എല്ലാ തസ്തികകളിലും എസ്‌സി, എസ്‌ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കാർക്ക് പത്തു വർഷത്തെ വയസിളവ് ലഭിക്കും.

അപേക്ഷാഫീസ്: 600 രൂപ, എസ്‌സി, എസ്‌ടി, ഭിന്നശേഷി വിഭാഗക്കാർക്ക് 100 രൂപ. അപേക്ഷിക്കേണ്ട വിധം: WWW. indi­an­bank. in ng momioon റ്റ് വഴി ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്. ഓൺലൈൻ അപേക്ഷയിൽ ഉദ്യോഗാർഥിയുടെ പാസ്പോർട്ട് സൈസ് ഫോട്ടോയും കൈയൊപ്പും അപ്‌ലോഡ് ചെയ്യണം. മാർച്ച് എട്ടിനായിരിക്കും എഴുത്തുപരീക്ഷ. പരീക്ഷയുടെ വിശദമായ സിലബസ് ഇന്ത്യൻ ബാങ്ക് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം എന്നീ നഗരങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ടാവും. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 10.

Eng­lish Summary:138 Spe­cial­ist Offi­cer vacan­cies in Indi­an Bank

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.