October 5, 2022 Wednesday

Related news

October 3, 2022
September 26, 2022
September 15, 2022
August 24, 2022
August 13, 2022
July 29, 2022
July 14, 2022
April 1, 2022
March 12, 2022
February 5, 2022

പ്രണയസംഗീതമായി 14 days of love ഷോർട് ഫിലിം

ഷാജി ഇടപ്പള്ളി
കൊച്ചി
May 30, 2021 3:23 pm

കോവിഡ് കാലയളവിൽ ടാക്സിയിൽ ഒരുമിച്ചുള്ള പതിവ് യാത്രയിൽ നിന്നും യാദൃശ്ചികമായ വഴിത്തിരിവുകളിൽ പരിചയപ്പെടലിലേക്കും പിന്നെ കോവിഡും 14 ദിവസത്തെ ക്വാറന്റൈൻ ഏകാന്തതകളിൽ സൗഹൃദം പ്രണയത്തിലേക്കും പരിണമിക്കുന്ന ആകർഷകമായ ഒരു പ്രണയസാക്ഷാത്കാരമാണ് ”14 days of Love ” എന്ന ഷോർട് ഫിലിം കാഴ്ചക്കാരന് സമ്മാനിക്കുന്നത്. മനോഹരമായ ഗാനവും ദൃശ്യാവിഷ്ക്കാരവും ഒത്തുചേരുമ്പോൾ ഈ ഹ്രസ്വചിത്രം ഒരുപാട് ശ്രദ്ധേയമാകുന്നു.

സില്ലി മങ്ക്സ് ബാനറിൽ സജ്ജയ് റെഡ്ഢി & അനിൽ പല്ലല എന്നിവരുടെ നിർമ്മാണത്തിൽ യുവ സംവിധായകൻ നഹാസ് ഹിദായത്ത് കഥയും സംവിധാനവും നിർവഹിച്ചിട്ടുള്ള ഹ്രസ്വചിത്രം ഇന്നലെ വൈകിട്ട് അഞ്ചിന് ദുൽക്കർ സൽമാൻ , പൃഥ്വിരാജ്, ജയസൂര്യ ‚ഉണ്ണി മുകുന്ദൻ എന്നിവരുടെ ഫേസ് ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്യപ്പെട്ടത് . സർക്കസ് ഗൺ മലയാളം യു ട്യൂബ് ചാനലിൽ ഇതിനോടകം ഒന്നേകാൽ ലക്ഷത്തോളം പേരാണ് സിനിമ കണ്ടുകഴിഞ്ഞിട്ടുള്ളത്.

സിനിമക്ക് അഭിനന്ദങ്ങളുടെ പെരുമഴയാണ് ലഭിക്കുന്നത്. സിനിമ താരങ്ങളായ നയന എൽസയും ഉണ്ണി ലാലുവും തകർത്ത് അഭിനയിച്ചിട്ടുണ്ട്. ഡ്രൈവറായി ഫിജോ ഫിലിപ്പും തെരുവിലെ കളിപ്പാട്ടം വില്പനക്കാരിയായെത്തുന്ന അഞ്ജന ഉൾപ്പെടെ അനിൽ നാരായണൻ, ചിന്നുമോൾ ചാക്കോ, സാഗർ ദാസ്, അഞ്ജന , മനു രാജ്, അമൃത മനുരാജ് , പുഷ്പകുമാരിയടക്കമുള്ള ചിത്രത്തിലെ അഭിനേതാക്കളെല്ലാം ശോഭിച്ചിട്ടുണ്ട്. ടിറ്റോ പി തങ്കച്ചന്റെ വരികൾക്ക് ഈണം നൽകിയിട്ടുള്ളത് സംഗീത സംവിധായകൻ ജോയൽ ജോൺസാണ്

Eng­lish sum­ma­ry: 14 days of love short film
You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.