ട്രക്ക് 31 കാറുകളിലിടിച്ച് 14 മരണം

Web Desk
Posted on November 04, 2018, 12:48 pm

ബെയ്ജിംങ്: നിയന്ത്രണംവിട്ട ട്രക്ക് 31 കാറുകളിലിടിച്ച് 14 മരണം. 27 പേര്‍ക്ക് പരിക്കേറ്റു. ചൈനയിലെ ഗന്‍സു പ്രവിശ്യയിലാണ് സംഭവം. എക്‌സ്പ്രസ്സ് ഹൈവെയില്‍ ശനിയാഴ്ച വൈകിട്ടോടെയാണ് അപകടം നടന്നത്.

നിയന്ത്രണം വിട്ട ട്രക്ക് ടോള്‍ പ്ലാസയില്‍ ഉണ്ടായിരുന്ന മറ്റ് വാഹനങ്ങളിലിടിക്കുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ പുരോഗിമിക്കുകയാണ്.

കഴിഞ്ഞ ഒരാഴ്ചക്കിടെ ചൈനയില്‍ റോഡപകടത്തില്‍ മരിച്ചവരുടെ എണ്ണം 20 കടന്നു. കഴിഞ്ഞ 28 ന് ബസ് നദിയിലേക്ക് മറിഞ്ഞ് 15 പേര്‍ മരിച്ചിരുന്നു.