Web Desk

ഡല്‍ഹി

March 30, 2020, 9:35 am

നഴ്സിനു പനിയുടെ ലക്ഷണങ്ങള്‍; 14 മെഡിക്കല്‍ ജീവനക്കാര്‍ ക്വാറന്റൈനില്‍

Janayugom Online

കൊറോണ വൈറസ് ബാധിച്ച രോഗികളെ പരിചരിച്ച നഴ്സിനു പനിയുടെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ ജീവനക്കാര്‍ ക്വാറന്റൈനില്‍. ഡല്‍ഹിയിലെ ആര്‍എംഎല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെ 14 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

ഇന്നലെ വൈകിട്ട് ഒരു നഴ്‌സിന് പനിയുടെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇവരുമായി ബന്ധപ്പെട്ട ആറു ഡോക്ടര്‍മാരും നഴ്‌സുമാരും ജീവനക്കാരും ഉള്‍പ്പെടെയുള്ള എല്ലാവരെയും നിരീക്ഷണത്തിലാക്കുകയായിരുന്നു. ഇവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.

Eng­lish Sum­ma­ry: 14 med­ical staffs in Quarantine.

you may also like this video;