എറണാകുളം സെക്ഷനില്‍ നിന്നുള്ള 14 പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി

Web Desk

കൊച്ചി

Posted on August 11, 2018, 5:29 pm

എറണാകുളം സെക്ഷനില്‍ നിന്നുള്ള 14 പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി.
പാത നവീകരണത്തെ തുടര്‍ന്നാണ് കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കുന്നതെന്ന് റെയില്‍വെ അറിയിച്ചു. ഇന്നു മുതല്‍ 19 വരെയാണ് നിയന്ത്രണം.

56370 എറണാകുളം ജംഗ്ഷന്‍— ഗുരുവായൂര്‍ പാസഞ്ചര്‍, 56375 ഗുരുവായൂര്‍— എറണാകുളം ജംഗ്ഷന്‍ പാസഞ്ചര്‍, 56373 ഗുരുവായൂര്‍— തൃശൂര്‍ പാസഞ്ചര്‍, 56374 തൃശൂര്‍— ഗുരുവായൂര്‍ പാസഞ്ചര്‍, 56377 ആലപ്പുഴ- കായംകുളം പാസഞ്ചര്‍, 56380 കായംകുളം- എറണാകുളം ജംഗ്ഷന്‍ പാസഞ്ചര്‍ (ആലപ്പുഴ വഴി), 56381 എറണാകുളം- കായംകുളം പാസഞ്ചര്‍ (ആലപ്പുഴ), 56382 കായംകുളം- എറണാകുളം ജംഗ്ഷന്‍ പാസഞ്ചര്‍ (ആലപ്പുഴ വഴി), 56387 എറണാകുളം- കായംകുളം പാസഞ്ചര്‍ (കോട്ടയം), 56388 കായംകുളം- എറണാകുളം ജംഗ്ഷന്‍ പാസഞ്ചര്‍ (കോട്ടയം വഴി), 66308 കൊല്ലം- എറണാകുളം മെമു (കോട്ടയം), 66309 എറണാകുളം- കൊല്ലം മെമു (ആലപ്പുഴ), 66611 പാലക്കാട്- എറണാകുളം മെമു, 66612 എറണാകുളം- പാലക്കാട് മെമു എന്നിവയാണ് ഈ ദിവസങ്ങളില്‍ റദ്ദാക്കിയത്.

56362 എറണാകുളം- നിലമ്പൂര്‍ പാസഞ്ചര്‍, 56363 നിലമ്പൂര്‍— എറണാകുളം പാസഞ്ചര്‍ ട്രെയിനുകള്‍ എന്നിവ 11,12, 14 തീയതികളില്‍ റദ്ദാക്കി.