കൊല്ലം ജില്ലാ ജയിലില്‍ 14 തടവുകാര്‍ക്ക് കോവിഡ്; രണ്ട് ദിവസം കൊണ്ട് ആന്റിജൻ പരിശോധന പൂർത്തിയാക്കുമെന്ന് ആരോഗ്യവകുപ്പ്

Web Desk

കൊല്ലം

Posted on August 02, 2020, 1:45 pm

കൊല്ലം ജില്ല ജയിലിലെ 14 തടവുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജയിലില്‍ പനി ബാധിച്ച 15 പേരില്‍ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. തുടര്‍ന്ന് പ്രത്യേക മെഡിക്കല്‍ സംഘമെത്തി ഇവരുടെ സ്രവം ശേഖരിക്കുകയായിരുന്നു. ഇവരില്‍ പതിനാല് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇവര്‍ക്ക് ജയിലിൽ തന്നെ ചികിത്സാ കേന്ദ്രം സജ്ജീകരിക്കും. ഡോക്ടര്‍മാരുള്‍പ്പെടെയുള്ള പ്രത്യേക സംഘത്തെയാണ് ഇതിനായി നിയോഗിച്ചത്. മറ്റ് ആളുകളെ നിരീക്ഷിക്കാനും പ്രത്യേകം സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പാണ് ജയിലില്‍ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചത്.

ഇയാളില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെ മറ്റുള്ളവരിലേക്ക് രോഗബാധയുണ്ടായതാകമെന്ന് നിഗമനം. ഇന്നും നാളെയുമായി ജില്ലയിലെ മുഴുവൻ തടവുകാരുടെയും ജീവനക്കാരുടെയും ആന്റിജൻ പരിശോധന പൂർത്തിയാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ENGLISH SUMMARY: 14 pris­on­ers have covid in kol­lam jail
You may also like this video