Web Desk

മുംബൈ

February 04, 2020, 7:47 pm

നാലുവയസ്സുകാരിയെ ബ ലാത്സംഗം ചെയ്തു; ഓടിപ്പോയ പതിനാലുകാരൻ പിടിയിലായതിങ്ങനെ

Janayugom Online

നാലുവയസ്സുകാരിയെ ബ ലാത്സംഗം ചെയ്ത പതിനാലുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പൂനെയ്ക്ക് സമീപത്തെ ആലന്ദി നഗരത്തിലാണ് സംഭവം. കുട്ടിയുടെ അയൽവാസിയാണ് പിടിയിലായ പതിനാലുകാരൻ. വീട്ടിൽ ആരും ഇല്ലാതിരുന്ന തക്കം നോക്കി വീട്ടുമുററ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ മൊബൈൽ ഫോൺ കാണിച്ച് സ്വന്തം വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു.

കുട്ടിയെ ബ ലാത്സംഗത്തിനിരയാക്കിയ ശേഷം വീട്ടിൽ നിന്നും ഓടിപ്പോയി. കരഞ്ഞുകൊണ്ട് തിരികെ വീട്ടിലെത്തിയ കുട്ടിയ്ക്ക് രക്ത സ്രാവം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴിയാണ് പീ ഡന വിവരം കുട്ടി മാതാപിതാക്കളോട് പറയുന്നത്. ബ ലാത്സംഗ ശേഷം ഓടിപ്പോയ പതിനാലുകാരന്‍ തൊട്ടടുത്തുള്ള കൃഷിയിടത്തിലാണ് ഒളിച്ചത്. വിശന്ന് വലഞ്ഞപ്പോൾ ഭക്ഷണം തേടി പുറത്തിറങ്ങിയതോടയാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: 14 year old boy arrest­ed for r ape four year old girl in pune.

you may also like this video;