October 2, 2022 Sunday

Related news

October 1, 2022
September 27, 2022
September 25, 2022
September 12, 2022
September 9, 2022
September 6, 2022
September 3, 2022
August 30, 2022
August 29, 2022
August 27, 2022

മൊബൈല്‍ ഉപയോഗം കൂടി, ഗെയിം കളിക്കാൻ 1500 രൂപക്ക് റീചാർജ് ചെയ്തു; അച്ഛൻ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് 14കാരൻ ജീവനൊടുക്കി

Janayugom Webdesk
ഇടുക്കി
July 1, 2021 9:07 am

അമിതമായി മൊബൈല്‍ ഉപയോഗിച്ചതിനും വലിയ തുകയ്ക്ക് റീച്ചാര്‍ജ് ചെയ്തതിനും പിതാവ് വഴക്ക് പറഞ്ഞതില്‍ മനംനൊന്ത് ഒമ്പതാം ക്ലാസുകാരന്‍ ജീവനൊടുക്കി. ഇടുക്കി കട്ടപ്പന സുവര്‍ണഗിരി കല്യാണത്തണ്ട് കറുകപ്പറമ്പില്‍ ബാബു-ശ്രീജ ദമ്പതികളുടെ മകന്‍ ഗര്‍ഷോം ആണ് മരിച്ചത്.  14 വയസായിരുന്നു. കട്ടപ്പന ട്രെെബല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ത്ഥിയാണ്.

കഴിഞ്ഞ ദിവസം മൊബെെല്‍ ഗെയിം കളിക്കാനായി ഗര്‍ഷോം 1500 രൂപയ്ക്ക് ഫോണ്‍ റീച്ചാര്‍ജ് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് പിതാവ് വഴക്കുപറഞ്ഞിരുന്നു തുടര്‍ന്ന് ഇന്നലെ രാവിലെ കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്ക് പോയതിനു പിന്നാലെ ഗര്‍ഷോം മുറിയില്‍ കയറി കതകടച്ചിരുന്നു. അനിയത്തും വല്യമ്മയും ഈ സമയം വീട്ടിലുണ്ടായിരുന്നു.

ഏലക്കാട്ടില്‍ ജോലിക്കാരിയായ അമ്മ വിളിച്ചിട്ട് കിട്ടാതായതോടെ സമീപ വീട്ടിലെ പാസ്റ്ററെ വിളിച്ച് വിവരം അന്വേഷിച്ചു. പാസ്റ്റര്‍ വന്നു നോക്കിയപ്പോഴാണ് മുറിക്കുള്ളില്‍ ഗര്‍ഷോമിനെ ഷാളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ — 1056, 0471- 2552056

 

Eng­lish sum­ma­ry: 14 year old boy com­mit­ted suicide

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.