ലോക്ക്ഡൗണില്‍ അമ്മയുടെ ജോലി നഷ്ടമായി; കുടുംബം നോക്കാന്‍ ചായ കച്ചവടം തുടങ്ങി 14കാരൻ

Web Desk

മുംബൈ

Posted on October 30, 2020, 2:11 pm

ലോക്ക്ഡൗണില്‍ അമ്മയുടെ ജോലി നഷ്ടമായതോടെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പതിനാലുകാരന്‍. മുംബൈ സ്വദേശിയായ സുഭന്‍ ആണ് കുടുംബം നോക്കാന്‍ പഠനം ഉപേക്ഷിച്ച്‌ തൊഴിലെടുക്കുന്നത്.

അമ്മയും രണ്ട് സഹോദരിമാരുമാണ് സുഭനുള്ളത്. 12 വയസ്സുള്ളപ്പോള്‍ പിതാവ് മരണപ്പെട്ടു. തുടര്‍ന്ന് അമ്മയാണ് ജോലി ചെയ്ത് കുടുംബം നോക്കിയിരുന്നത്. സ്കൂള്‍ ബസ്സിലായിരുന്നു സുഭന്റെ മാതാവിന് ജോലി. ലോക്ക്ഡൗണ്‍ ആയതോടെ ജോലി നഷ്ടമായി. തുടര്‍ന്ന് കുടുംബത്തിന്റെ വരുമാനവും സഹോദരിമാരുടെ ഓണ്‍ലൈന്‍ ക്ലാസ് തുടരാനും സുഭന്‍ പഠനം ഉപേക്ഷിച്ച്‌ ചായക്കച്ചവടം ആരംഭിച്ചു. സ്കൂളുകള്‍ തുറക്കുമ്ബോള്‍ വീണ്ടും പഠനം തുടരാനാകുമെന്നാണ് സുഭന്റെ പ്രതീക്ഷ.

you may also like this video