
പാലക്കാട് 14കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍. പാലക്കാട് കണ്ണാടി ഹയര്‍സെക്കണ്ടറി സ്കൂളിലെ 9ാം ക്ലാസ് വിദ്യാര്‍ത്ഥിയായ അര്‍ജുന്‍ ആണ് മരിച്ചത്. സ്കൂളിലെ അധ്യാപിക അര്‍ജുനെ ഭീഷണിപ്പെടുത്തിയിരുന്നെന്നാണ് കുടുംബം ആരോപിക്കുന്നത്. അധ്യാപികയ്ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.
അധ്യാപിക എല്ലാദിവസവും എന്തെങ്കിലും കാരണം ഉണ്ടാക്കി അര്‍ജുനെ ശാസിക്കാറുണ്ടായിരുന്നെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഇൻസ്റ്റഗ്രാം മെസ്സേജിന്‍റെ പേരില്‍ ഒരു വര്‍ഷം ജയിലില്‍ കിടത്തുമെന്നും സൈബര്‍ സെല്ലില്‍ പരാതി കൊടുക്കുമെന്നും അധ്യാപിക ഭീഷണി മുഴക്കിയിരുന്നു.
കഴിഞ്ഞ ദിവസമാണ് അര്‍ജുനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ കുട്ടികളുടെ ഭാഗത്ത് തെറ്റുകള്‍ കാണുമ്പോള്‍ ശാസിച്ചത് പോലെയാണ് അര്‍ജുനെയും ശാസിച്ചതെന്നാണ് സ്കൂള്‍ മാനേജ്മെന്‍റിന്റെ വാദം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.