Web Desk

ന്യൂഡൽഹി

February 09, 2020, 7:14 pm

രാജ്യത്ത് ഒരു വർഷത്തിനുള്ളിൽ 1400 കോളേജുകളിൽ ഗാന്ധിപ്രതിമ സ്ഥാപിക്കും

Janayugom Online

രാജ്യത്തെ യുവജനങ്ങൾക്കിടയിൽ ബോധ വത്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ ഗാന്ധിപ്രതിമ സ്ഥാപിക്കാനൊരുങ്ങി മധ്യപ്രദേശ് സർക്കാർ. ഒരു വർഷകത്തിനുള്ളിൽ 1400 കോളേജുകളിൽ ഗാന്ധിപ്രതിമ സ്ഥാപിക്കുമെന്ന് മധ്യപ്രദേശ് സർക്കാർ വ്യക്തമാക്കി. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ജിത്തു പട് വാരിയാണ് ഇക്കാര്യം വ്യക്തമാക്കിയ്ത്. മഹാത്മാ ഗാന്ധി നമുക്ക് നേടിതന്ന മഹത്തരമായ കുറേ കാര്യങ്ങളുണ്ട്.

അത് പുതുതലമുറ മനസിലാക്കണമെന്നും. ഗാന്ധിയുടെ പ്രവർത്തനങ്ങളെ കുറിച്ച് ഗവേഷണം നടകത്താൻ സർവകലാശാലകൾ മുൻകയ് എക്കേണ്ട പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം വ്യക്തമാക്കി. 300 കോളേജുകളിൽ ഇതിനോടകം പ്രതിമകൾ സ്ഥാപിച്ചു എന്നും 1400 കോളേജുകളിൽ കൂടി പ്രതിമ സ്ഥാപിക്കുന്നതിനുള്ള പദ്ധതി ഉടൻ ആരംഭിക്കുമെന്നും മന്ത്രി ജിത്തു പട് വാരി വ്യക്തമാക്കി.

Eng­lish Sum­ma­ry: 1400 Gand­hi stat­ue will install in colleges

You may also like this video