Wednesday
21 Aug 2019

143 കോടിയുടെ ഓണ്‍ലൈന്‍ തട്ടിപ്പ്

By: Web Desk | Friday 12 October 2018 10:24 PM IST


മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് മൗറീഷ്യസില്‍ 143 കോടിയുടെ ഓണ്‍ലൈന്‍ തട്ടിപ്പ്. മുംബൈ നരിമാന്‍ പോയന്റിലുള്ള ശാഖയിലാണ് തട്ടിപ്പ് നടന്നത്. സെര്‍വര്‍ ഹാക്ക് ചെയ്ത് പലപ്പോഴായി വിദേശത്തുനിന്നു പണം പിന്‍വലിക്കുകയായിരുന്നു. മുംബൈ പൊലീസില്‍ ബാങ്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ ബാങ്ക് ജീവനക്കാര്‍ക്കു പങ്കുണ്ടെന്നാണു സംശയം. മൗറീഷ്യസിലെ രണ്ടാമത്തെ വലിയ പൊതുമേഖല ബാങ്കാണിത്. ഇവിടുത്തെ 25% ബാങ്കിങ് ഇടപാട് നടക്കുന്നത് ബാങ്ക് ഓഫ് മൗറീഷ്യസിലൂടെയാണ്.

കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ഓണ്‍ലൈന്‍ സംവിധാനം ഹാക്ക് ചെയ്ത്, പണം കവര്‍ന്ന മൂന്നാമത്തെ സംഭവമാണിത്. ചെന്നൈയിലെ സിറ്റി യൂണിയന്‍ ബാങ്കില്‍നിന്ന് 34കോടി രൂപയും പുണെയിലെ കോസ്‌മോസ് ബാങ്കില്‍ നിന്ന് 94 കോടി രൂപയുമാണ് മുന്‍പ് കവര്‍ന്നത്.

Related News