ശബരിമലയിലെ നിരോധനാജ്ഞ ചൊവ്വാഴ്ചവരെ നീട്ടി

Web Desk

തിരുവനന്തപുരം

Posted on December 16, 2018, 7:17 pm

ശബരിമലയിലും പരിസരത്തും നിലനില്‍ക്കുന്ന നിരോധനാജ്ഞ ചൊവ്വാഴ്ചവരെ നീട്ടി. ജില്ലാ കളക്ടര്‍ ആണ് ഉത്തരവിട്ടിരിക്കുന്നത്.

നേരത്തെ, ശബരിമലയിൽ നിരോധനാജ്ഞ തുടരണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. മകരവിളക്ക് വരെ നിരോധനാജ്ഞ തുടരണമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് കളക്ടർക്ക് നൽകിയ റിപ്പോർട്ടിൽ ആവശ്യപ്പെട്ടത്.

ശബരിമലയില്‍ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫും ബിജെപിയും സമരം നടത്തിവരുന്നുണ്ട്. എന്നാല്‍, സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇതുവരെ അവരുമായി ഒരു ചര്‍ച്ചക്കും തയ്യാറായിട്ടില്ല.