Janayugom Online
Sabarimala 144

ശബരിമലയില്‍ 144 പ്രഖ്യാപിച്ചു

Web Desk
Posted on October 17, 2018, 6:18 pm

പത്തനംതിട്ട: ശബരിമലയില്‍ പ്രായഭേദം കൂടാതെ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രിം കോടതി ഉത്തരവിന്‍റെ പേരില്‍ പ്രക്ഷോഭങ്ങള്‍ ഉണ്ടാകുന്നതിന്‍റെ പ്രശ്ചാത്തലത്തില്‍ കളക്ട്ര്‍ ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

സന്നിധാനം, പമ്പ, നിലയ്‌ക്കല്‍, ഇളവുങ്കല്‍ എന്നിവിടങ്ങളില്‍ കളക്‌ടര്‍ നിരോധനാജ്ഞ (144) പ്രഖ്യാപിച്ചു. പ്രതിഷേധങ്ങള്‍ ഒരുതരത്തിലും അനുവദിക്കില്ലെന്നും ജില്ലാ കളക്‌ടര്‍ അറിയിച്ചു.

അത്യപൂര്‍വമായ അക്രമസംഭവങ്ങള്‍ ശബരിമലയില്‍ അരങ്ങേറിയ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ കടുത്ത നടപടി.

പ്രതിഷേധങ്ങളുടെ പശ്‌ചാത്തലത്തില്‍ നിലയ്‌ക്കലില്‍ നിന്നുള്‍പ്പടെ സമരക്കാരെ പൂര്‍ണമായി ഒഴിപ്പിയ്‌ക്കാനാണ് പൊലീസിന് ഇപ്പോള്‍ ഉന്നതഉദ്യോഗസ്ഥര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.