Web Desk

കൊച്ചി

March 24, 2020, 9:05 am

എറണാകുളത്തും നിരോധനാജ്ഞ

Janayugom Online

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയില്‍ കളക്ടര്‍ 144 പ്രഖ്യാപിച്ചു. ഈ മാസം 31 വരെയാണ് നിരോധനാജ്ഞ. അടിയന്തിര സാഹചര്യങ്ങളില്‍ ഒഴികെ ഒരു വ്യക്തി പോലും വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അതീവ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും കളക്ടര്‍ പറഞ്ഞു. സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക് ഡൗണിന്റെ ഭാഗമായാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകളില്‍ സെന്‍ട്രലൈസ്ഡ് എസി പ്രവര്‍ത്തിപ്പിക്കരുത് എന്നും ജില്ലാ കളക്ടറുടെ ഉത്തരവില്‍ പറയുന്നു. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ എസ് സുഹാസ് വ്യക്തമാക്കി.

Eng­lish sum­ma­ry: 144 in Kochi

you may also like this video