Web Desk

തൃശ്ശൂര്‍

March 21, 2020, 4:42 pm

കൊറോണ; കൊടുങ്ങല്ലൂരിൽ 144

Janayugom Online

കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ തൃശ്ശൂര്‍ ജില്ലയിലെ  കൊടുങ്ങല്ലൂരില്‍ ‍ഞായറാഴ്ച മുതൽ ഈ മാസം 29 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ ഭരണി മഹോത്സവം നടന്നുവരികയാണ്.

ഈ മാസം 27ന് കാവുതീണ്ടലും 29ന് ഭരണിയുമായതിനാലാണ് നിരോധനാജ്ഞ പ്രഖ്യപിച്ചതെന്നാണ് അധിക‍ൃതർ അറിയിച്ചിരിക്കുന്നത്. മഹോത്സവത്തിന്റെ ഭാഗമായി 1,500 ഓളംപേരാണ് കഴിഞ്ഞ ദിവസം പങ്കെടുത്തത്.

അതേസമയം, അമ്പതിലധികം ആളുകള്‍ സംഘടിക്കരുതെന്ന സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ചുകൊണ്ട് നാല്‍പത് മണിക്കൂര്‍ നീണ്ട ആരാധന നടത്തിയതിന് പുരോഹിതനടക്കം എട്ടോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. തൃശ്ശൂര്‍ ഒല്ലൂര്‍ ഫെറോന പള്ളിയിലാണ് സംഭവം.

Eng­lish Sum­ma­ry: 144 in Thris­sur Kodun­gal­loor in March 29.

you may also like this video;