കനത്ത മഴയില്‍ ജില്ലയില്‍ 148 വീടുകള്‍ക്ക് ഇതിനകം നാശനഷ്ടമുണ്ടായി. 138 വീടുകള്‍ ഭാഗികമായും 10 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു.
ഏറ്റവും കൂടുതല്‍ വീടുകള്‍ക്ക് നാശനഷ്ടമുണ്ടായത് ഇടുക്കി താലൂക്കിലാണ്. ഇടുക്കിയില്‍ 55 വീടുകളാണ് തകര്‍ന്നത്. ഇതില്‍ 52 വീടുകള്‍ ഭാഗികമായും മൂന്ന് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. തൊടുപുഴ താലൂക്കില്‍ 29 വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. 25 വീടുകള്‍ ഭാഗികമായും നാല് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ദേവികുളം താലൂക്കില്‍ നാശനഷ്ടമുണ്ടായത് 28 വീടുകള്‍ക്കാണ്. ഇതില്‍ 26 വീടുകള്‍ ഭാഗികമായും രണ്ട് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഉടുമ്പന്‍ചോല താലൂക്കില്‍ 25 വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. ഇതില്‍ ഒരു വീട് പൂര്‍ണ്ണമായും തകര്‍ന്നു. പീരുമേട് താലൂക്കില്‍ 11 വീടുകള്‍ക്ക് ഭാഗികമായി നാശനഷ്ടമുണ്ടായി. ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 14 വീടുകളാണ് കനത്ത മഴയില്‍ തകര്‍ന്നത്.
ഇതിനോടകം മൂന്ന് പേര്‍ക്കാണ് മഴക്കെടുതിയില്‍ ജില്ലയില്‍ ജീവഹാനി സംഭവിച്ചത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. കനത്ത മഴയില്‍ ജില്ലയില്‍ ഏകദേശം 5. 48 കോടി രൂപയുടെ കൃഷിനാശമാണ് ഉണ്ടായതായാണ് പ്രാഥമിക കണക്കുകള്‍. 350. 8 ഹെക്ടറിലായി 3218 കര്‍ഷകരുടെ കാര്‍ഷിക വിളകള്‍ ഇതിനോടകം നശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.