March 23, 2023 Thursday

Related news

March 18, 2023
March 16, 2023
March 15, 2023
March 14, 2023
February 19, 2023
February 19, 2023
February 19, 2023
February 13, 2023
February 9, 2023
February 5, 2023

രാജ്യത്തേക്ക് മടങ്ങുന്നത് 14,800 പേര്‍;ഏറ്റവും അധികം വിമാന സര്‍വീസുകള്‍ കേരളത്തിലേക്ക്

റെജി കുര്യന്‍
 ന്യൂഡല്‍ഹി:
May 5, 2020 9:10 pm

വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ 64 വിമാനങ്ങള്‍. ആദ്യഘട്ടത്തില്‍ രാജ്യത്തേക്ക് മടങ്ങുന്നത് 14,800 പേര്‍. കോവിഡ് ബാധയെ തുടര്‍ന്ന് വിദേശത്തു കുടുങ്ങിയ ഇന്ത്യക്കാരെ നാളെ മുതല്‍ തിരികെ എത്തിക്കും. ഇതിനായി 64 വിമാനങ്ങളാണ് ഉപയോഗിക്കുക. നാവിക സേനയുടെ നാലു കപ്പലുകളും ഇതിനായി നിയോഗിക്കും. ഇന്ത്യന്‍ വ്യോമസേനയുടെ വിമാനങ്ങളും ഇന്ത്യക്കാരുടെ മടക്കത്തിനായി പ്രയോജനപ്പെടുത്തും. ആദ്യഘട്ടത്തില്‍ 14,800 പേരെയാകും മടക്കിയെത്തിക്കുക. ഇന്ത്യന്‍ എംബസികളും ഹൈക്കമ്മിഷനുകളും തയ്യാറാക്കിയ പട്ടികയില്‍ നിന്നാണ് മടങ്ങിയെത്തേണ്ടവരെ നിശ്ചയിക്കുക.

വിദേശങ്ങളില്‍ ജോലി നഷ്ടമായവര്‍ക്കും ബന്ധുക്കളെ കാണാനുള്ളവര്‍ക്കും മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കായി നാട്ടിലേക്ക് മടങ്ങേണ്ടവര്‍ക്കുമാണ് മുന്‍ഗണന ലഭിക്കുക. യുഎഇയില്‍ നിന്നുമാത്രം ഒന്നര ലക്ഷം പേരാണ് നാട്ടിലേക്ക് മടങ്ങാനായി എംബസിയില്‍ പേരു രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആദ്യഘട്ടം ഏഴു ദിവസം നീണ്ടു നില്‍ക്കും. ആദ്യ ദിനം യുഎഇ, മലേഷ്യ, സൗദി അറേബ്യ, സിങ്കപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നും 2,300 പേരെയാണ് തിരികെ എത്തിക്കുക. കേരളത്തിലേക്ക് ആദ്യഘട്ടത്തില്‍ 3100 പേരാണ് മടങ്ങി എത്തുന്നത്. കൊച്ചിയില്‍ 2100, കോഴിക്കേട് 800 തിരുവനന്തപുരം 200 എന്നിങ്ങനെയാണ് തിരിക എത്തുന്നവരുടെ മൂന്നു വിമാന താവളങ്ങളിലെയും സംഖ്യാക്രമം. ഗള്‍ഫ് നാടുകളില്‍നിന്നും മലയാളികളുടെ മടങ്ങി വരവിനായി 15 വിമാനങ്ങളാണ് ഒരാഴ്ചകൊണ്ട് സര്‍വീസ് നടത്തുക.

ഏറ്റവും അധികം വിമാന സര്‍വീസുകള്‍ ആദ്യഘട്ടത്തില്‍ കേരളത്തിലേക്കാണുള്ളത്. തമിഴ്‌നാട്ടിലേക്ക് 11, മഹാരാഷ്ട്രയിലേക്ക് 7, ഡല്‍ഹി 11, തെലങ്കാന 7, ഗുജറാത്ത് 5, പഞ്ചാബ് 1, ജമ്മു കശ്മീര്‍ 3, കര്‍ണ്ണാടക 3, ഉത്തര്‍ പ്രദേശ് 1 എന്നിങ്ങനെയാണ് പ്രവാസികളുടെ മടക്കത്തിനായി ആദ്യഘട്ടത്തില്‍ വിമാന സര്‍വീസുകളുടെ എണ്ണം നിശ്ചയിച്ചിരിക്കുന്നത്. യു കെ, അമേരിക്ക, ഫിലിപ്പീന്‍സ്, ബംഗ്ലാദേശ്, കുവൈറ്റ്, ബഹ്‌റിന്‍, ഒമാന്‍, ഖത്തര്‍, തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ആദ്യഘട്ടത്തില്‍തന്നെ ഇന്ത്യക്കാരെ തിരികെ കൊണ്ടുവരും. കോവിഡ് രോഗബാധ ഇല്ലാത്തവര്‍ക്ക് മാത്രമാണ് മടക്കയാത്രയ്ക്ക് അനുമതി. നാട്ടിലെത്തിയാല്‍ ഇവര്‍ ക്വാറന്റൈന് വിധേയമാകണം. യാത്രാ ചെലവ് യാത്രക്കാരന്‍ തന്നെ വഹിക്കുകയും വേണം. മടങ്ങിയെത്തുന്നവരെ ക്വാറന്റൈന്‍ ചെയ്യാനും ആവശ്യമെങ്കില്‍ തുടര്‍ ചികിത്സകള്‍ക്കും സംസ്ഥാന സര്‍ക്കാരുകളാണ് സൗകര്യം ഒരുക്കേണ്ടത്.

ENGLISH SUMMARY: 14800 return to India the largest num­ber of flights to Kerala

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.