Web Desk

കാസർകോട്

March 22, 2020, 6:45 pm

സംസ്ഥാനത്ത് 15 പേർക്ക് കൂടി കോവിഡ്

Janayugom Online

സംസ്ഥാനത്ത് 15 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട് അഞ്ച്, കണ്ണൂര്‍ നാല്, കോഴിക്കോട് രണ്ട്, മലപ്പുറം രണ്ട്, എറണാകുളം രണ്ട് എന്നിങ്ങനെയാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 64 ആയി.സംസ്ഥാനത്ത് 59,295 പേർ നിരീക്ഷണത്തിലാണ്.വീടുകളിൽ നിരീക്ഷണത്തിലുള്ളവർ 58,981 പേരും ആശുപത്രികളിൽ നിരീക്ഷണത്തിലുളളത് 314 പേരുമാണ്. കൂടുതൽ പേരിലേക്ക് രോഗം പടരാതെയിരിക്കാൻ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി അറിയിച്ച.

updat­ing..