Web Desk

മുംബൈ:

March 24, 2020, 9:41 pm

മുംബൈയിൽ 15 കോടിയുടെ മാസ്ക് പിടിച്ചെടുത്തു

Janayugom Online

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള മഹാരാഷ്ട്രയിൽ പൂഴിത്തിവച്ചിരുന്ന 15 കോടിയുടെ മാസ്കുകൾ മുംബൈ പൊലീസ് പിടിച്ചെടുത്തു. നാലംഗ സംഘം മൂന്നു ട്രക്കുകളിലായി സൂക്ഷിച്ചിരുന്ന 25 ലക്ഷം മാസ്കുളാണ് പിടിച്ചെടുത്തതെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്‌മുഖ് പറഞ്ഞു. കരിച്ചന്തയിൽ വിൽക്കാനായി പൂഴ്‌ത്തിവച്ചിരുന്ന മാസ്കുകളാണ് കണ്ടെത്തിയത്. 3,25,000 എൻ-49 മാസ്കുകളും മറ്റ് നിരവധി മാസ്കുകളുമാണ് പിടിച്ചെടുത്തതെന്നം ദേശ്‌മുഖ് പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാതരത്തിലുമുള്ള മാസ്കുകൾക്കും മറ്റ് അവശ്യ വസ്തുക്കൾക്കും വലിയ ക്ഷാമമാണ് മഹാരാഷ്ട്ര ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്. അതേസമയം ഇപ്പോൾ പിടിച്ചെടുത്ത മാസ്കുകൾ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കുറച്ചൊരു ആശ്വാസമാകുമെന്നാണ് സർക്കാർ കരുതുന്നത്. മാസ്കുകൾക്ക് ഭീമമായ തുക ഈടാക്കുന്നു എന്നുള്ള രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മാസ്കുകൾ പിടികൂടിയത്. നാലംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു.

ENGLISH SUMMARY:15 crore mask seized in Mumbai

YOU MAY ALSO LIKE THIS VIDEO