Web Desk

മസ്കറ്റ്

May 24, 2020, 7:04 pm

വന്ദേ ഭാരത് മിഷൻ; മൂന്നാം ഘട്ടത്തിൽ ഒമാനിൽ നിന്നും 15 വിമാന സര്‍വീസുകള്‍

Janayugom Online

വന്ദേഭാരത് മിഷന്റെ ഭാഗമായി മൂന്നാം ഘട്ടത്തിൽ ഒമാനിൽ നിന്നും 15 വിമാന സര്‍വീസുകള്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് ഉണ്ടാകുമെന്ന് മസ്കറ്റ് ഇന്ത്യൻ എംബസി. കേരളത്തിലേക്ക് 10 സര്‍വീസുകള്‍ ഉണ്ടാകും. കൊച്ചി, തിരുവനന്തപുരം, കണ്ണൂര്‍, കോഴിക്കോട്, ജയ്പൂര്‍, അഹമ്മദബാദ്, ശ്രീനഗര്‍, ഭുവനേശ്വര്‍, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ മെയ് 28 മുതല്‍ ആരംഭിക്കും. സലാലയിൽ നിന്നും കണ്ണൂരിലേക്ക് മൂന്ന് സര്‍വീസുകളും മസ്കറ്റിൽ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവടങ്ങളിലേക്കു രണ്ട് സര്‍വീസുകള്‍ വീതവും കണ്ണൂരിലേക്ക് ഒരു സര്‍വീസുമാണ് ഉണ്ടാവുക. കഴിഞ്ഞ രണ്ട് ഘട്ടങ്ങളിലായി പതിമൂന്ന് വിമാന സര്‍വീസുകളാണ് ഒമാനിൽ നിന്നും യാത്രക്കാരുമായി ഇന്ത്യയിലേക്ക് മടങ്ങിയത്. 1453 യാത്രക്കാര്‍ ഉള്‍പ്പെടെ 2331 പ്രവാസികളാണ് രണ്ട് ഘട്ടങ്ങളിലായി ഒമാനില്‍ നിന്നും കേരളത്തിലേക്ക് എത്തിയത്.

Eng­lish; 15 flight ser­vices from oman in vande bharat third phase

you may also like this video;