15 കാസര്‍കോട് സ്വദേശികള്‍ക്ക് കൂടി രോഗം ഭേദമായി. ജനറല്‍ ഹോസ്പിറ്റലില്‍ നിന്ന് ആറ്, ജില്ലാ ഹോസ്പിറ്റലില്‍ നിന്ന് മൂന്ന്, പര്യായം മെഡിക്കല്‍ കോളേജില്‍ നിന്ന് ഒരു ഗര്‍ഭിണി അടക്കം ആറ് പേര്‍ക്കുമാണ് രോഗം ഭേദമായത്.
ഇവര്‍ 15 പേരും ചികിത്സ കഴിഞ്ഞ് ഇന്ന് ആശുപത്രി വിടും. ഇനി ചികിത്സയിലുള്ളത് 138 പേരാണ്. ആകെ രോഗം സ്ഥിരീകരിച്ചത് 160 പേര്‍ക്കും. കൂടുതല്‍ നെഗറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നാണ് പ്രതീക്ഷ എന്നും ഡിഎംഒ വ്യക്തമാക്കി.
കാസര്‍കോട് ആദ്യം രോഗം സ്ഥിരീകരിച്ച കളനാട് സ്വദേശിയും ആശുപത്രി വിടും. സാമ്പിള്‍ പരിശോധനാഫലം വിലയിരുത്തിയ ശേഷം മെഡിക്കല്‍ ബോര്‍ഡാണ് ഡിസ്ചാര്‍ജിന് അനുമതി നല്‍കിയത്.
അതേസമയം, കാസർകോട് ജില്ലയിൽ കോവിഡ് 19 കൂടുതലായി റിപ്പോർട്ട് ചെയ്ത പ്രദേശങ്ങൾ പൊലീസ് കോവിഡ് കണ്ടയിൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചു. ജില്ലയിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.