കോഴിക്കോട്: മണാലിയിലേക്ക് വിനോദയാത്ര പോയ സംഘത്തിന്റെ ബസ് മറിഞ്ഞ് മലയാളി വിദ്യാർത്ഥികൾക്ക് പരിക്ക്. ചാത്തമംഗലം എംഇഎസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. 31 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് കോളേജ് അധികൃതര്‍ അറിയിച്ചു.
ബിലാസ്പൂരിലെ ഗംബോള പാലത്തിന് സമീപമാണ് അപകടം നടന്നത്. മണാലിയിലേക്ക് വിനോദ സഞ്ചാരത്തിന് പോയവരാണ് അപകടത്തില്‍പ്പെട്ടത്.
വോള്‍വോ ബസിന്റെ ടയര്‍ പഞ്ചറായതാണ് അപകടത്തിന് കാരണം. 51 വിദ്യാര്‍ത്ഥികളും മൂന്ന് അധ്യാപകരുമാണ് ബസിലുണ്ടായിരുന്നത്.
English summary: 15 malayali students injured in bus accident at manali
‘you may also like this video’