Web Desk

മുംബൈ

April 17, 2020, 12:09 pm

മുംബൈയില്‍ മലയാളി നഴ്‌സുമാര്‍ക്ക് കൂട്ടത്തോടെ കോവിഡ്

Janayugom Online

മുംബൈയിൽ വീണ്ടും മലയാളി നഴ്സുമാർക്ക് കൂട്ടത്തോടെ കോവിഡ് ബാധ സ്ഥിരീകരിച്ചു. വോക്കാർഡ് ആശുപത്രിയിൽ 12 മലയാളി നഴ്സുമാർക്ക് കൂടിയാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 50 മലയാളി നഴ്സുമാർക്ക് കോവിഡ് സ്ഥിരീകരിച്ച വൊക്കാർഡ് ആശുപത്രിയിലാണ് പുതുതായി മലയാളികളടക്കം 15 നഴ്സുമാരും ഒരു ഡോക്ടരും രോഗബാധിതരായത്. രോഗം സ്ഥിരീകരിച്ച ഭൂരിഭാഗം പേർക്കും രോഗലക്ഷണങ്ങളില്ല. ജീവനക്കാർക്ക് വ്യാപകമായി രോഗബാധ ഉണ്ടായതിനെ തുടർന്ന് ആശുപത്രി പൂട്ടിയിരിക്കുകയാണ്.

പൂനെയിലും മലയാളി നഴ്സുമാർക്ക് രോഗബാധയുണ്ടായി. പൂനെയിലെ റൂബിഹാൾ ആശുപത്രിയിൽ ഇന്ന് 2 മലയാളി നഴ്സുമാർക്ക് കൂടിയാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടെ നാല് നഴ്സുമാർ നേരത്തെ കോവിഡ് പോസിറ്റീവായിരുന്നു.