ക​ൽ​ക്ക​രി ഖ​നി​യി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ൽ 15 തൊ​ഴി​ലാ​ളി​ക​ൾ കൊ​ല്ല​പ്പെ​ട്ടു

Web Desk
Posted on November 19, 2019, 11:38 am

ബെ​യ്ജിം​ഗ്: ചൈ​ന​യി​ലെ ഷാം​ഗ്സി പ്ര​വി​ശ്യ​യി​ൽ ക​ൽ​ക്ക​രി ഖ​നി​യി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ൽ 15 തൊ​ഴി​ലാ​ളി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സം​ഭ​വസ​മ​യ​ത്ത് 35 തൊ​ഴി​ലാ​ളി​ക​ളാണ് ഖ​നി​യി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ 11 പേ​ർ ര​ക്ഷ​പ്പെ​ട്ടു. ഒ​ന്പ​തു​പേ​രെ കാ​ണാ​താ​യ​താ​യും ഇ​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.