24 April 2024, Wednesday

Related news

January 15, 2024
October 25, 2023
October 25, 2023
October 7, 2023
September 29, 2023
September 29, 2023
September 25, 2023
September 23, 2023
September 22, 2023
September 21, 2023

നിപയിൽ കൂടുതൽ ആശ്വാസം : 15 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

Janayugom Webdesk
കോഴിക്കോട്
September 9, 2021 8:14 am

നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 15പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്. കഴിഞ്ഞ ദിവസങ്ങളില്‍ എടുത്ത സാമ്പിളുകളുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ലാബില്‍ നടത്തിയ പരിശോധനാ ഫലമാണ് പുറത്ത് വന്നത്. ഇതോടെ ആകെ നെ​ഗറ്റീവ് ആയവരുടെ എണ്ണം 61 ആയി. സമ്പര്‍ക്കപ്പട്ടികയിലുള്ള കൂടുതല്‍ പേരുടെ സാമ്പിളുകള്‍ ഇന്ന് പരിശോധിക്കും. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 64 പേരാണ് നിരീക്ഷണത്തിലുള്ളത്. 

അതേസമയം മരിച്ച കുട്ടിയുടെ സമ്പർക്കപ്പട്ടികയിലുള്ളവരുടെ എണ്ണം 265 ആയി. നെ​ഗറ്റീവ് ആയവരെ മൂന്ന് ദിവസം കൂടി മെഡിക്കൽ കോളജ് ആശുപത്രിയിൽ തന്നെ നിരീക്ഷണത്തിൽ ഇരുത്തും.
eng­lish summary;15 peo­ple test­ed neg­a­tive for Nipah virus
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.