കോവിഡ് 19 വ്യാപനത്തെ തുടർന്ന് വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനുള്ള ഒരുക്കങ്ങൾ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ വിദേശത്തുനിന്ന് കേരളത്തിൽ എത്തുന്നത് 15 വിമാനങ്ങൾ.
ഫ്ലൈറ്റുകൾ സംബന്ധിച്ച വിവരങ്ങൾ വിമാനത്താവള അധികൃതർ പുറത്തുവിട്ടു. നിലവിൽ അനുമതി കിട്ടിയ സർവീസുകളാണ് ആദ്യഘട്ടത്തിൽ നടത്തുന്നത്.
അനുമതി ലഭിക്കുന്നതനുസരിച്ച് കൂടുതൽ ഫ്ലൈറ്റുകൾ സർവീസ് നടത്തുമെന്നും പ്രവാസികളെ എത്തിക്കാൻ എയർപോർട്ട് സജ്ജമായിക്കഴിഞ്ഞെന്നും സിയാൽ അധികൃതർ പറഞ്ഞു.പ്രവാസികളെ തിരികെയെത്തിക്കുന്നതുമായി ബന്ധപ്പെട്ട് എയർപോർട്ടിൽ ത്രീ ഫേസ് ഡിസ്ഇൻഫെക്ഷനാണ് നടപ്പിലാക്കുന്നത്. സാമൂഹിക അകലം പാലിക്കുന്നതിനുള്ള ക്രമീകരണങ്ങളും താൽക്കാലിക ഇരിപ്പിട സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. വിവിധ ടെസ്റ്റുകളുമായി ബന്ധപ്പെട്ട മോക്ക്ഡ്രില്ലും പൂർത്തിയായി.പ്രവാസികളെ തിരികെ കൊണ്ടുവരാൻ സംസ്ഥാനത്ത് ക്രമീകരണങ്ങൾ ഒരുക്കിക്കഴിഞ്ഞതായി ഇന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.