വീടിന്റെ വാതിലില്‍ വന്ന് മുട്ടിയ 15 കാരി പറഞ്ഞതുകേട്ട് മുഖ്യമന്ത്രി ഞെട്ടി!

Web Desk
Posted on October 22, 2019, 2:39 pm

ജയ്പൂര്‍: നിര്‍ബന്ധിത വിവാഹത്തില്‍ നിന്ന് രക്ഷിക്കണമെന്നാവശ്യപ്പെട്ട്  ശൈശവവിവാഹം  രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ പരാതിയുമായി 15 കാരി നേരിട്ടെത്തി. വാതിലില്‍ മുട്ടിവിളിച്ചാണ് പെണ്‍കുട്ടി അഭ്യര്‍ഥന മുഖ്യമന്ത്രിയായ അശോക് ഗെഹ്ലോട്ടിന് സമര്‍പ്പിച്ചത്. രാജ്സ്ഥാനിലെ ടോങ്ക് ജില്ലയില്‍നിന്നെത്തിയ പെണ്‍കുട്ടി വാക്കാലാണ് മുഖ്യമന്ത്രിക്ക് പരാതി സമര്‍പ്പിച്ചതെന്ന് ഓഫീസ് അറിയിച്ചു.

തന്റെ ബന്ധുവിനൊപ്പമാണ് പെണ്‍കുട്ടി മുഖ്യമന്ത്രിയുടെ വസതിയിലെത്തിയത്. പിതാവ് തന്നെ നിര്‍ബന്ധപൂര്‍വ്വം വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ചതായും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. മാതാവ് മരിച്ചതിനുശേഷം പിതാവാണ് തന്നെ നോക്കുന്നതെന്നും അതിന് പിന്നാലെയാണ് അച്ഛന്‍ വിവാഹത്തിന് തന്നെ നിര്‍ബന്ധിക്കുന്നതെന്നും പെണ്‍കുട്ടി പറയുന്നു. സംഭവത്തെ തുടര്‍ന്ന് കുട്ടിയെ സംരക്ഷിക്കമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആഗ്രഹങ്ങള്‍ ആരാഞ്ഞ മുഖ്യമന്ത്രി അത് നടത്തിയെടുക്കുന്നതിന് സഹായം നല്‍കുമെന്നും പെണ്‍കുട്ടിയോട് വാഗ്ദാനം നല്‍കി.